റിയാദ്: മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായിരുന്ന സതീശൻ പാച്ചേനിയുടെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് ഒ.ഐ.സി.സി റിയാദ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് സന്തോഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. എൽ.കെ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അനുസ്മരണ പ്രഭാഷണം നടത്തി.
ആദർശ രാഷ്ട്രീയത്തിനും ആത്മാർത്ഥമായ പൊതുപ്രവർത്തനത്തിനും ജീവിതം സമർപ്പിച്ച സതീശൻ പാച്ചേനിയുടെ രാഷ്ട്രീയ ജീവിതവും സംഘടനാ പ്രവർത്തനങ്ങളും യോഗത്തിൽ അനുസ്മരിച്ചു. ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയ അദ്ദേഹത്തിന്റെ പൊതുപ്രവർത്തന ശൈലിയും രാഷ്ട്രീയ മൂല്യങ്ങളും പുതിയ തലമുറയ്ക്ക് മാതൃകയാണെന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, കണ്ണൂർ ജില്ലാ ചുമതലയുള്ള സുരേഷ് ശങ്കർ, മീഡിയ വിഭാഗം പ്രതിനിധി ജയൻ കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു.
വിവിധ ജില്ലാ കമ്മിറ്റികളെ പ്രതിനിധീകരിച്ച് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എം. വിൻസെന്റ്, കൊല്ലം ജില്ലാ പ്രസിഡന്റ് നസീർ ഹനീഫ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഷബീർ വരിക്കപ്പള്ളി, കോട്ടയം ജില്ലാ പ്രസിഡന്റ് ബഷീർ, ഇടുക്കി ജില്ലാ പ്രസിഡന്റ് ഷാജി മഠത്തിൽ, തൃശ്ശൂർ ജില്ലാ പ്രസിഡന്റ് നാസർ വലപ്പാട്, പാലക്കാട് ജില്ലാ പ്രതിനിധി മൊയ്തീൻ എം.സി., മലപ്പുറം ജില്ലാ പ്രതിനിധി ജംഷി തുവ്വൂർ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഒമർ ഷരീഫ് എന്നിവരും കണ്ണൂരിൽ നിന്നുള്ള അബ്ദുൽ മുനീർ ഇരിക്കൂർ, അഭിലാഷ് മാവിലായി എന്നിവരും അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം അഷ്കർ കണ്ണൂർ ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഹരീന്ദ്രൻ ചെങ്ങൽ സ്വാഗതവും ഷഫീക്ക് നിടുവാട്ട് നന്ദിയും പറഞ്ഞു.
ഗ്ലോബൽ കമ്മിറ്റി അംഗം നൗഫൽ പാലക്കാടൻ, സെൻട്രൽ കമ്മിറ്റി നേതാക്കളായ കരീം കൊടുവള്ളി, അമീർ പട്ടണത്ത്, സക്കീർ ദാനത്ത്, അശ്റഫ് മേച്ചേരി, നാസർ ലെയ്സ്, നാസർ മാവൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
കണ്ണൂർ ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ ഹാഷിം കണ്ണാടിപ്പറമ്പ്, അബ്ദുൽ ഖാദർ മോച്ചേരി, സുജിത് തോട്ടട, പ്രതീഷ് തലശ്ശേരി, റജു മതുക്കോത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

