മുജീബ് പള്ളിശ്ശേരിക്ക് MES മമ്പാട് കോളേജ് റിയാദ് അലുംനി ചാപ്റ്റർ യാത്രയപ്പ് നൽകി

റിയാദ്: നീണ്ട 22 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന MES മമ്പാട് കോളേജ് റിയാദ് അലുംനി ചാപ്റ്റർ നിർവാഹക സമിതി അംഗവും സാമൂഹിക പ്രവർത്തകനുമായ മുജീബ് പള്ളിശ്ശേരിക്ക് മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്റർ യാത്രയപ്പ് നൽകി.

അലുംനി പ്രസിഡന്റ്‌ അമീർ പട്ടണത്ത് അദ്ധ്യക്ഷം വഹിച്ച യാത്രയയപ്പ് ചടങ്ങ് രക്ഷാധികാരി അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അബൂബക്കർ മഞ്ചേരി സ്വാഗതം പറഞ്ഞു, റഫീഖ് കുപ്പനത്ത്, അബ്ദുൽ അസീസ് എടക്കര, റിയാസ് വണ്ടൂർ, സലീം വാലില്ലാപുഴ, മൻസൂർ ബാബു നിലമ്പുർ, സഫീർ തലാപ്പിൽ, ശിഹാബ് കരുവാരകുണ്ട്, ഷാജിൽ മേലേതിൽ എന്നിവർ സംസാരിച്ചു. നീണ്ട 22 വർഷത്തെ പ്രവാസ അനുഭവങ്ങൾ മുജീബ് പള്ളിശ്ശേരി വിവരിക്കുകയും തന്നോട് സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.

spot_img

Related Articles

Latest news