ന്യൂസിലാന്റ്: ന്യൂസിലന്റില്‍ ശക്തമായ ഭൂചലനം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം ഉണ്ടായതോടെ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രത്തില്‍ നിന്ന് സുനാമിയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ന്യൂസിലന്റിന്റെ വടക്കന്‍ ദ്വീപിന് കിഴക്ക് 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്നാണ് സുനാമി മുന്നറിയിപ്പ് നല്‍കിയതെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഭൂചലനം പ്രാഥമിക 6.9 തീവ്രത രേഖപ്പെടുത്തി, യുഎസിലെ ഗിസ്‌ബോര്‍ണ്‍ നഗരത്തിന് വടക്കുകിഴക്കായി 178 കിലോമീറ്റര്‍ (111 മൈല്‍) 10 കിലോമീറ്റര്‍ (ആറ് മൈല്‍) ആഴത്തിലാണ് പ്രഭവകേന്ദ്രമെന്നും ജിയോളജിക്കല്‍ സര്‍വേ അറിയിപ്പില്‍ വ്യക്തമാക്കി. ഗിസ്‌ബോര്‍ണിലും താരതമ്യേന ഭേദപ്പെട്ട രീതിയില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തുിട്ടുണ്ട്.
ഭൂകമ്ബം രാജ്യത്തെ ബാധിച്ചേക്കാവുന്ന സുനാമിക്ക് കാരണമാകുമെന്ന് വിലയിരുത്തുന്നുണ്ടെന്നും ന്യൂസിലാന്‍ഡിന്റെ നാഷണല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി അറിയിച്ചു.
നേരത്തെ 2011 ല്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ക്രൈസ്റ്റ്ചര്‍ച്ച് നഗരത്തില്‍ 185 പേര്‍ കൊല്ലപ്പെടുകയും നഗരത്തിന്റെ ഭൂരിഭാഗവും നശിക്കുകയും ചെയ്തുിരുന്നു. അതിനേക്കാള്‍ തീവ്രതയേറിയ ഭൂചലനമാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.