ബംഗാൾ കടുവയുമായി മത്സരം ഇല്ല : ശിവസേന

പശ്ചിമബംഗാളിൽ ശിവസേന മത്സരിക്കാനില്ലെന്ന് പാർട്ടി വക്താവ് സഞ്ജയ് റാവത്ത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേന പശ്ചിമബംഗാളിൽ സ്ഥാനാർത്ഥികളെ നിർത്തുമോ എന്ന ചോദ്യത്തിനാണ് സഞ്ജയ് റാവത്തിന്റെ മറുപടി.

പാർട്ടി പ്രസിഡന്റ് ഉദ്ദവ് താക്കറെയുമായുള്ള ചർച്ചക്ക് ശേഷമാണ് അദ്ദേഹം ഈ കാര്യം അറിയിച്ചു കൊണ്ട് ട്വിറ്ററിൽ കുറിപ്പിട്ടതു. മമ്തയ്ക്കെതിരെ ബംഗാളിൽ “മണി , മസിൽ , മീഡിയ ” എന്നെ മൂന്ന് എം കൊണ്ടുള്ള മത്സരമാണ്. ഈ അവസരത്തിൽ മമതയുടെ കരങ്ങൾക്ക് ശക്തി പകരുകയാണ് ഉചിതമെന്നും അവരാണ് യഥാർത്ഥ ബംഗാൾ കടുവയെന്നും സഞ്ജയ് റാവത്ത് അറിയിച്ചു

spot_img

Related Articles

Latest news