കൊല്ലം ബൈപ്പാസിൽ നിരീക്ഷണ ക്യാമറകൾ ഇല്ല

വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​യി​ട്ടും കൊ​ല്ലം ബൈ​പാ​സി​ലെ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്ക​ല്‍ ഇ​ഴ​യു​ന്നു.
ബൈ​പാ​സി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ച്ച​തോ​ടെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്, പൊ​ലീ​സ്, ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ര്‍ തു​ട​ങ്ങി​യ​വ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി, കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കേ​ണ്ട സ്ഥ​ല​ങ്ങ​ള്‍ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും കെ​ല്‍​ട്രോ​ണി​ന് ചു​മ​ത​ല ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.

ആ​ല്‍​ത്ത​റ​മൂ​ട് മു​ത​ല്‍ മേ​വ​റം വ​രെ 36 കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഈ ​കാ​മ​റ​ക​ളി​ല്‍ അ​മി​ത വേ​ഗം തി​രി​ച്ച​റി​യു​ന്ന​തി​നും ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​ത്യാ​ധു​നി​ക കാ​മ​റ​ക​ളും ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു.
എ​ന്നാ​ല്‍, ക​ഴി​ഞ്ഞ​മാ​സം കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്ന​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും പ്രാ​രം​ഭ​ന​ട​പ​ടി​ക​ള്‍​പോ​ലും ആ​രം​ഭി​ച്ചി​ട്ടി​ല്ല.

ബൈ​പാ​സ് ഉ​ദ്​​ഘാ​ട​നം ക​ഴി​ഞ്ഞ്​ ര​ണ്ടു​വ​ര്‍​ഷം തി​ക​യു​ന്ന​തി​നി​ട​യി​ല്‍ അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം 500 ലേ​റെ​യാ​ണ്. പാ​ല​ങ്ങ​ളി​ലെ അ​മി​ത​വേ​ഗ​വും ഓ​വ​ര്‍ ടേ​ക്കി​ങ്ങു​മാ​ണ് അ​പ​ക​ട​ങ്ങ​ള്‍​ക്ക് പ്ര​ധാ​ന കാ​ര​ണം. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള​ട​ക്കം യാ​തൊ​രു​വി​ധ നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ അ​മി​ത​വേ​ഗ​ത്തി​ലാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

പാ​ല​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന കു​രീ​പ്പു​ഴ, നീ​രാ​വി​ല്‍, ക​ട​വൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ അ​മി​ത വേ​ഗ​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഓ​വ​ര്‍ ടേ​ക്ക് ചെ​യ്യു​ന്ന​ത് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് ക​ടു​ത്ത ഭീ​ഷ​ണി​യാ​ണ്.

ബൈ​പാ​സി​ല്‍ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കും വ​രെ അ​മി​ത​വേ​ഗം നി​യ​ന്ത്രി​ക്കാ​ന്‍ പൊ​ലീ​സും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. ബൈ​പാ​സി​ലെ അ​പ​ക​ട​ങ്ങ​ള്‍ ത​ട​യാ​ന്‍ വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്ക് ബോ​ധ​വ​ത്​​ക​ര​ണം ന​ല്‍​കു​ന്ന പ​ദ്ധ​തി ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

മീഡിയ വിങ്സ്

spot_img

Related Articles

Latest news