ഇന്ത്യൻ പ്രീമിയർ ലീഗ് ഐപിഎല്‍ 2021 ന്റെ ഫിക്സ്ചർ തയ്യാറായി. ഏപ്രില്‍ 9ന് മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ആണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുക. മത്സരങ്ങളെല്ലാം അടച്ചിട്ട സ്റ്റേഡിയത്തിലാവും നടക്കുക. കാണികളെ അനുവദിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് ബിസിസിഐ അറിയിച്ചു.
അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നീ ആറ് വേദികളിലായി ആണ് മത്സരങ്ങൾ നടക്കുക. ടീമുകളുടെ സ്വന്തം സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ ഉണ്ടാവില്ല.
മേയ് 30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനല്‍ മത്സരം അരങ്ങേറുക. മേയ് 25, 26, 28 തീയതികളില്‍ പ്ലേ ഓഫ് മത്സരങ്ങളും അഹമ്മദാബാദില്‍ നടക്കും.
മേയ് 23ന് ഗ്രൂപ്പ് ഘട്ടം അവസാനിക്കുന്ന വരെ ഒരു ടീമിന് മൂന്ന് തവണ മാത്രമാകും യാത്ര ചെയ്യേണ്ടി വരിക എന്ന തരത്തിലാണ് ഫിക്സ്ച്ചറുകള്‍ തയ്യാറാക്കിയിരിക്കുന്നതെന്നും ബിസിസിഐ അറിയിച്ചു.
ഓരോ ടീമും ഏതെങ്കിലും നാല് വേദികളില്‍ കളിക്കുമെന്നും 56 ലീഗ് മത്സരങ്ങളില്‍ ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവിടങ്ങളില്‍ പത്ത് മത്സരങ്ങള്‍ വീതവും ഡല്‍ഹിയിലും അഹമ്മദാബാദിലും 8 മത്സരങ്ങള്‍ വീതവും നടക്കും.
മീഡിയ വിങ്സ്