ലാലു പ്രസാദ് യാദവിനെ ഡൽഹി എയിംസിലേക്കു മാറ്റി
23 -01 -2021
റാഞ്ചി : റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിൽ കഴിയുന്ന ആർ ജെ ഡി അധ്യക്ഷൻ ലാലു പ്രസാദവ യാദവിനെ ഡൽഹി എയിംസിലേക്ക് മാറ്റി . കുറച്ചു കാലമായി രോഗ ബാധിതനായി അദ്ദേഹം ചികിത്സയിൽ ആയിരുന്നു .
കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ റാബ്റി ദേവി മക്കളായ തേജസ്വി യാദവും മിസാ ഭാരതിയും RIMS ൽ എത്തിയിരുന്നു . ആരോഗ്യനില മോശമായതിനെ തുടർന്നാണ് എയിംസിലേക്കു മാറ്റാൻ തീരുമാനമായത്