അ​ഞ്ചു​കി​ലോ ക​ഞ്ചാ​വു​മാ​യി മൂന്നംഗ ലഹരി കടത്ത് സംഘം പിടിയിൽ

23-01-2021
കൊ​ണ്ടോ​ട്ടി: മ​ഞ്ചേ​രി, അ​രീ​ക്കോ​ട്, കൊ​ണ്ടോ​ട്ടി മേ​ഖ​ല​ക​ളി​ലെ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന അ​ഞ്ചു​കി​ലോ ക​ഞ്ചാ​വു​മാ​യി മ​ഞ്ചേ​രി ക​രു​വ​മ്പ്രം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ഹ​രി ക​ട​ത്ത് സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ ജി​ല്ല ആ​ൻ​റി ന​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡും കൊ​ണ്ടോ​ട്ടി പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി.
മ​ഞ്ചേ​രി ക​രു​വ​മ്പ്രം പു​ല്ലൂ​ർ ഉ​ള്ളാ​ട്ടി​ൽ അ​ബൂ​ബ​ക്ക​ർ (38), ചെ​വി​ട്ട​ൻ കു​ഴി​യി​ൽ സ​ൽ​മാ​ൻ​ഫാ​രി​സ് എ​ന്ന സു​ട്ടാ​ണി (35), ക​ണ്ണി​യ​ൻ മു​ഹ​മ്മ​ദ് ജം​ഷീ​ർ (31) എ​ന്നി​വ​രെ​യാ​ണ് കൊ​ണ്ടോ​ട്ടി ഒ​ന്നാം മൈ​ലി​ൽ​ ​വെച്ച് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.
മ​ഞ്ചേ​രി പു​ല്ലൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ൻ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യി​ലെ അം​ഗ​ങ്ങ​ളാ​ണ് പി​ടി​യി​ലാ​യ​വ​ർ. മ​റ്റു​ള്ള ആ​ളു​ക​ക്കെു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണ്. പി​ടി​യി​ലാ​യ അ​ബൂ​ബ​ക്ക​റി​ന് കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി 10 ക​ഞ്ചാ​വു​കേ​സു​ക​ളും ക​ള​വു കേ​സു​ക​ളു​മു​ണ്ട്.
ത​മി​ഴ്നാ​ട് മ​ധു​ര​യി​ൽ ക​ഞ്ചാ​വു​മാ​യി പി​ടി​ക്ക​പ്പെ​ട്ട് ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ജ​യി​ലി​ലാ​യി​രു​ന്നു. അ​ഞ്ചു​മാ​സം മു​മ്പാ​ണ് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്ന് ജി​ല്ല​യി​ലെ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി ല​ഹ​രി ക​ട​ത്തു​സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണ്.
ഈ ​വ​ർ​ഷം ഇ​തു​വ​രെ 40 കി​ലോ​യോ​ളം ക​ഞ്ചാ​വാ​ണ് ജി​ല്ല ആ​ൻ​റി ന​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡും ജി​ല്ല പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി യു. ​അ​ബ്​​ദു​ൽ ക​രീ​മി​ന്​ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തിൻറ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​പ്പു​റം ഡി​വൈ.​എ​സ്.​പി ഹ​രി​ദാ​സ​ൻ, ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി പി.​പി. ഷം​സ് എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ണ്ടോ​ട്ടി ഇ​ൻ​സ്പ​ക്ട​ർ കെ.​എം. ബി​ജു, എ​സ്.​ഐ വി​നോ​ദ് വ​ലി​യാ​റ്റൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇവരെ പിടികൂടിയത്
spot_img

Related Articles

Latest news