അപെക്‌സ് ബോഡി സാരഥികള്‍ക്ക് സ്‌നേഹ സ്വീകരണമൊരുക്കി കള്‍ച്ചറല്‍ ഫോറം

ദോഹ : ഇന്ത്യന് എംബസിയുടെ കീഴിലുള്ള അപെക്‌സ് ബോഡി സാരഥികള്ക്ക് സ്‌നേഹ സ്വീകരണമൊരുക്കി കള്ച്ചറല് ഫോറം. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഐ.സി.സി , ഐ.സി.ബി.എഫ് , ഐ. എസ് .സി ഭാരവാഹികള്, മനേജിംഗ് കമ്മിറ്റി അംഗങ്ങള് എന്നിവര് കള്ച്ചറല് ഫോറം ഇന്റഗ്രേറ്റഡ് ഇന്ത്യന് കമ്മ്യണിറ്റി സെന്ററിലെ എം. കഞ്ചാനി ഹാളില് ഒരുക്കിയ സ്വീകരണ പരിപാടിയില് സംബന്ധിച്ചു.
ചടങ്ങില് കള്ച്ചറല് ഫോറം പ്രസിഡന്റ് ഡോ.താജ് ആലുവ അധ്യക്ഷത വഹിച്ചു . ഖത്തറിലെ പ്രവാസി ഇന്ത്യക്കാരുടെ സര്വാതോന്മുഖ പുരോഗതി ലക്ഷ്യമാക്കിയുള്ള കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ട് പോകാന് സംഘടനകള്ക്ക് സാധിക്കണമെന്നും വിവിധ സംഘടനകളുടെ പ്രവര്ത്തനക്കള്ക്ക് ശക്തി പകരാന് കള്ച്ചറല് ഫോറം കൂടെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന് പ്രവാസി സമൂഹത്തിന്റെ കലാ സാംസ്‌കാരിക സേവന രംഗങ്ങളില് പുതിയ ചുവടുകള് വെക്കാനും മുഴുവന് ആളുകള്ക്കും ആശ്രയിക്കാന് കഴിയുന്ന വിധം ഐ സി സി പ്രവര്ത്തനങ്ങള് ജനകീയമാക്കുവാനും ശ്രമിക്കുമെന്ന് ഐ സി സി പ്രസിഡന്റ് പി എന് ബാബുരാജന് പറഞ്ഞു .
സമൂഹത്തിന്റെ നിരവധി അടിസ്ഥാന പ്രശ്‌നങ്ങള്ക്ക് പരിഹാരം കാണാന് ശ്രമിക്കുമെന്നും കള്ച്ചറല് ഫോറത്തിന്റെ പൂര്ണ്ണ പിന്തുണ ഇത്തരം സംരംഭങ്ങള്ക്ക് നല്കണമെന്നും ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന് ആവശ്യപ്പെട്ടു .
ലോകം കാത്തിരിക്കുന്ന 2022 ലോകകപ്പ് അടക്കമുള്ള കായിക പ്രവര്ത്തനങ്ങളില് മുന്നേറുന്ന ഖത്തറിനോടൊപ്പം ഇന്ത്യന് കമ്യൂണിറ്റിയെ ചേര്ത്തുനിര്ത്തുന്നതിനു വേണ്ട എല്ലാ പരിശീലനവും പ്രവര്ത്തനങ്ങളും മികച്ച ആസൂത്രണത്തോടെ നടപ്പിലാക്കുന്നതിന് മുന്പന്തിയിലുണ്ടാകുമെന്ന് ഐ എസ് സി പ്രസിഡന്റ് ഡോ : മോഹന് തോമസ് പറഞ്ഞു .
ഐ സി സി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഫ്സല് അബ്ദുറഹിമാന് , അനീഷ് ജോര്ജ്ജ് മാത്യു ,സജീവ് സത്യശീലന് ,ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗങ്ങളായ വിനോദ് വി നായര് , സാബിത്ത് സഹീര് , ഐ എസ് സി മാനേജിങ് കമ്മിറ്റി അംഗങ്ങളായ സഫീര് റഹ്‌മാന് , ഷെജി വലിയകത്ത് , ടി എസ് ശ്രീനിവാസ് , വര്ക്കി ബോബന് കള്ച്ചറല് ഫോറം ജനറല് സെക്രട്ടറി മജീദ് അലി എന്നിവര് സംസാരിച്ചു . കള്ച്ചറല് ഫോറം ഭാരവാഹികളായ ശശിധരപണിക്കര് , തോമസ് സക്കറിയ , മുഹമ്മദ് കുഞ്ഞി , ആബിദ സുബൈര് , റഷീദ് അഹമ്മദ് , മുഹമ്മദ് റാഫി, മജീദ് അലി , സുന്ദരന് , അലവിക്കുട്ടി , റഷീദ് അലി , ചന്ദ്രമോഹന് , താസീന് അമീന് എന്നിവര് ഭാരവാഹികളെ ഷാള് അണിയിച്ച്  ഉപഹാരങ്ങള് നല്കി .
പ്രവാസി ഭാരതീയ സമ്മാന് അവാര്ഡ് ജേതാവ് ഡോ :മോഹന് തോമസ് , ഐ സി ബി എഫ് അപ്പ്രീസിയേഷന് അവാര്ഡ് ജേതാവ് മുഹമ്മദ് കുഞ്ഞി ടികെ , ഐ സി ബി എഫ് ഹ്യുമാനിറ്റേറിയന് അവാര്ഡ് നേടിയ ശിഹാബ് വലിയകത്ത് , മീഡിയ ബ്രേവ് ഹാര്ട്ട് അവാര്ഡ് ജേതാവ് സിദ്ധീഖ് അലാവുദ്ധീന് എന്നിവരെ ചടങ്ങില് ആദരിച്ചു . കോവിഡ് കാലത്തെ സേവന പ്രവര്ത്തനങ്ങള്ക്ക് മീഡിയ വണ് ചാനല് പുരസ്‌കാരം നേടിയ കള്ച്ചറല് ഫോറത്തിന് വേണ്ടി കമ്യൂണിറ്റി സര്വീസ് സാരഥികള് ആദരം ഏറ്റുവാങ്ങി. ജനറല് സെക്രട്ടറി മുനീഷ് എ സി സ്വാഗതവും വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ടി കെ നന്ദിയും പറഞ്ഞു.
ന്യൂസ് ഡെസ്ക് മീഡിയ വിങ്‌സ്
spot_img

Related Articles

Latest news