ഏറ്റുമാനൂരിൽ ചതുർകോണ മത്സരം ശക്തമായ മത്സരത്തിന് ഇത്തവണ 4 പേർ

ഏറ്റുമാനൂർ: ഏറ്റുമാനൂർ നിലനിർത്താൻ സിപിഎം ഓട്ടം തുടങ്ങിയതോടെ , പിടിച്ചെടുക്കാൻ യുഡിഎഫ് രംഗത്ത് , ഇതോടെ സീറ്റ് ലഭിക്കാതെ നിരാശയിലായി അട്ടിമറി ജയത്തിനായി ലതികാ സുഭാഷും ,ബിജെപി സ്ഥാനാർത്ഥിയായി എൻ ഹരികുമാറും രംഗത്ത് വന്നതോടെ മണ്ഡലത്തിൽ ചതുർകോണ മത്സത്തിന് തുടക്കമായി

മണ്ഡല പുനർ നിർണയത്തിന് ശേഷം 2011ൽ നടന്ന തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിൽ നിന്ന് സീറ്റ് പിടിച്ചെടുത്ത സുരേഷ് കുറുപ്പിനെ തന്നെയാണ് 2016ലും സിപിഎം മണ്ഡലം നിലനിർത്താൻ സ്ഥാനാർത്ഥിയാക്കിയത് ,യുഡിഎഫിനായി മുൻ എംഎൽഎ തോമസ് ചാഴിക്കാടനും എൻഡിഎയ്ക്കായി ബിഡിജെഎസിലെ എജി തങ്കപ്പനുമായിരുന്നു എതിരാളികൾ

53,085 വോട്ടുകളുമായി സുരേഷ് കുറുപ്പ് ജയം ഉറപ്പാക്കിയപ്പോൾ ചാഴിക്കാടന്‍റെ പിന്തുണ 44,906 വോട്ടിൽ ഒതുങ്ങി. 2011ൽ വെറും 3,385 വോട്ടുണ്ടായിരുന്ന ബിജെപി, ബിഡിജെഎസ് സ്ഥാനാർഥിയിലൂടെ പിടിച്ചത് 27,540 വോട്ടുകൾ. സുരേഷ് കുറുപ്പ് 8,899 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സഭയിലെതുകയായിരുന്നു

സീറ്റ് നിഷേധത്തെതുടർന്ന് തല മുണ്ഡനം ചെയ്ത് മഹിളാ കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് പ്രതിഷേധിച്ചതോടെ ഏറ്റുമാനൂർ മണ്ഡലം സംസ്ഥാനത്തിന്‍റെ ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ്. മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി ലതിക സുഭാഷ് നാമനിർദേശ പത്രിക സമർപ്പിക്കുകയും ചെയ്തു. സീറ്റിന് അവകാശവാദം ഉന്നയിച്ച ലതികാ സുഭാഷിനെ തള്ളിയാണ് കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് സീറ്റ് നൽകിയത്. ഇതിൽ പ്രതിഷേധിച്ചാണ് ലതികയുടെ മത്സരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ലാ കൗണ്‍സില്‍ അംഗം, മഹിളാ കോൺഗ്രസ് നേതാവ് എന്ന നിലയില്‍ മണ്ഡലത്തില്‍ സുപരിചിതയാണ് ലതിക. ഇവർ പിടിക്കുന്ന വോട്ടുകൾ തങ്ങളുടെ വിജയ സാധ്യതയെ ബാധിക്കുമോയെന്ന ആശങ്ക മുന്നണികൾക്കുണ്ട്.

spot_img

Related Articles

Latest news