വേനല്‍ കടുക്കുന്നു; ജലജന്യ രോഗങ്ങള്‍ക്കെതിരെയും ജാഗ്രത വേണം

ആലപ്പുഴ: വേനൽ കടുക്കുന്നതിനാൽ കനത്ത ചൂടിനെ തുടര്‍ന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനാല്‍ ധാരാളം വെള്ളം കുടിക്കുക. നന്നായി തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. ആര്‍.ഒ പ്ലന്റിലെ വെള്ളമാണെങ്കിലും തിളപ്പിച്ചാറിയ ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. കരിക്കിന്‍ വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങവെള്ളം തുടങ്ങിയ പാനീയങ്ങള്‍ കുടിക്കുക.

കാര്‍ബണേറ്റഡ് പാനീയങ്ങളും കൃത്രിമ പാനീയങ്ങളും ഒഴിവാക്കുക. മോരുംവെള്ളം, ഐസ്‌ക്രീം, ജൂസുകള്‍ തുടങ്ങിയവ തയ്യാറാക്കുമ്പോള്‍ ശുദ്ധജലമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. വൃത്തിയായും സുരക്ഷിതമായും നിര്‍മ്മിച്ച ഐസാണുപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകുക.

തണ്ണിമത്തന്‍ പോലെയുള്ള ഫലങ്ങള്‍ മുറിക്കുന്നതിന് മുന്‍പ് ഉറപ്പായും കഴുകുക. ആഹാര സാധനങ്ങള്‍ അടച്ച്‌ സൂക്ഷിക്കുക.പഴകിയ ആഹാരംകഴിക്കരുത് ഭക്ഷണത്തിന് മുമ്പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച്‌ കഴുകുക.
കുഞ്ഞുങ്ങളുടെ വിസര്‍ജ്യം ശുചിമുറിയില്‍ തന്നെ ഇടുക. ഉപയോഗ ശേഷം ഡയപ്പറുകള്‍ സുരക്ഷിതമായി സംസ്‌ക്കരിക്കുക. കുടിവെള്ള സ്രോതസ്സുകള്‍ വൃത്തിയാക്കിയ ശേഷം ക്ലോറിനേറ്റ് ചെയ്യുക.

വൃത്തിയുള്ള പാത്രത്തില്‍ വെള്ളം ശേഖരിച്ച്‌ വയ്ക്കുക. പാത്രം നന്നായി മൂടി വയ്ക്കുക. കൃത്യമായ ഇടവേളകളില്‍ പാത്രം കഴുകി വൃത്തിയാക്കുക. വ്യക്തി ശുചിത്വം, ആഹാരശുചിത്വം, പരിസരശുചിത്വം എന്നിവ പാലിക്കുക

 

spot_img

Related Articles

Latest news