താമരശ്ശേരി ചുരത്തിൽ വാഹന അപകടം: ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.നെല്ലിപ്പൊയിൽ സ്വദേശി മണ്ണാട്ട് എംഎം എബ്രഹാം (68) ആണ് മരണപ്പെട്ടത്.രാവിലെ 6 മണിയോടെയായിരുന്നു അപകടം. ഹൈവേ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

തടി കയറ്റി ചുരം ഇറങ്ങി വരികയായിരുന്ന താമരശ്ശേരി സ്വദേശിയുടെ “കുറുന്തൊടി ” ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.ചുരം സംരക്ഷണ സമിതി പ്രവർത്തകരായ ലത്തീഫ് പാലക്കുന്നൻ,സമറുദ്ധീൻ താമരശ്ശേരി എന്നിവർ ചേർന്ന് പരുക്കേറ്റയാളെ മെഡിക്കൽ കോളേജിൽ എത്തിച്ചത്.

spot_img

Related Articles

Latest news