കൊല്ലം സ്വദേശികളായ ദമ്പതികളെ സൗദിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സൗദി അറേബ്യയിലെ താമസസ്ഥലത്ത് കൊല്ലം സ്വദേശികളായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ ചിതറ ഭജനമഠം പത്മവിലാസത്തില്‍ ശരത്തിനെയും ഭാര്യ പ്രീതിയെയുമാണ് ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.അല്‍ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയില്‍ ബുധനാഴ്ചയാണ് സംഭവം.

ജോലിക്ക് എത്താഞ്ഞതിനെ തുടർന്ന് സ്പോണ്‍സർ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ സ്പോണ്‍സർ ഇവർ താമസിക്കുന്ന ഫ്ലാറ്റില്‍ എത്തുകയായിരുന്നു. എന്നാല്‍ തട്ടിവിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടർന്ന് പോലീസ് സഹായത്തോടെ വാതില്‍ തകർത്ത് അകത്ത് കയറി നോക്കിയപ്പോഴാണ് ശരത് തൂങ്ങിമരിച്ച നിലയിലും പ്രീതി തറയില്‍ മരിച്ചുകിടക്കുന്നതും കണ്ടത്.

മരണ കാരണങ്ങളൊന്നും വ്യക്തമല്ല. ദീർഘകാലമായി ഉനൈസയില്‍ ഇലക്ട്രിക്, പ്ലബിംഗ് ജോലി ചെയ്തു വരികയാണ് ശരത്. രണ്ട് മാസം മുമ്പാണ് ഭാര്യയെ സൗദിയിലേക്ക് ശരത് കൊണ്ടുവന്നത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ബുറൈദ സെൻട്ര ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

spot_img

Related Articles

Latest news