റിയാദ്: സൗദിയിലെ അൽഹസ്സയിൽ വാഹനപകടത്തിൽ മലയാളി മരിച്ചു. കോഴിക്കോട് പേരാമ്പ്ര നടുവണ്ണൂർ സ്വദേശി നൊച്ചാട് അബ്ദുൽ നാസറാണ് മരിച്ചത്. അൽഹസ്സ ഉത്ത്മാനിയയിൽ വെച്ചായിരുന്നു അപകടം. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം ടയർ പൊട്ടി മറിയുകയായിരുന്നു. അപകട സ്ഥലത്തുവെച്ചുതന്നെ നാസർ മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മൂന്ന് പതിറ്റാണ്ടിലേറെയായി നാസർ സൗദിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയാണ്. നടുവണ്ണൂർ കൂട്ടായ്മയായ നാസിന്റെ രക്ഷാധികാരിയും മുൻ പ്രസിഡന്റുമായിരുന്നു. ഉമ്മയുൾപ്പെടുന്ന നാസറിന്റെ കുടുംബം ഇപ്പോൾ സന്ദർശന വിസയിൽ സൗദിയിലുണ്ട്. കുടുംബം കഴിഞ്ഞ ദിവസം ഉംറ നിർവഹിക്കാൻ സൗദിയിൽ എത്തിയതായിരുന്നു.
നടപടി ക്രമങ്ങളുമായി നാസ് പ്രവർത്തകരും കെഎംസിസി പ്രവർത്തകരും സജീവമായി രംഗത്തുണ്ട്.