മലപ്പുറം മമ്പാട് സ്വദേശി ഹൃദയസ്തംഭനം മൂലം റിയാദില്‍ നിര്യാതനായി

റിയാദ്: ഹൃദയസ്തംഭനം മൂലം മലയാളി റിയാദില്‍ നിര്യാതനായി. മലപ്പുറം മമ്പാട് സ്വദേശി വരിക്കോടൻ അബ്ദുല്‍ മുത്തലിബാണ് മരണപ്പെട്ടത്.

റിയാദില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ആരിഫയാണ് ഭാര്യ. മക്കള്‍: ഹാരിസ്, ഹാഫില, യാസീൻ, ശാഹുല്‍, ഉനൈസ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങള്‍ക്കായി റിയാദിലുള്ള മകൻ ശാഹുലിനെ സഹായിക്കാൻ ഐ.സി.എഫ് വെല്‍ഫെയർ പ്രവർത്തകർ രംഗത്തുണ്ട്.

spot_img

Related Articles

Latest news