ഖമീസ് മുഷൈത്ത്: കോഴിക്കോട് ചെറുപ്പ സ്വദേശി പയറർതൊടിയിൽ അബ്ദുൽ റഹിമാൻ്റെയും ആമിനയുടേയും മകൻ ഖാലിദ് (45) ആണ് ഖമീസ് മുഷൈത്ത് ഹയാത്ത് ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. രണ്ട് വർഷം മുൻപാണ് ഖമീസിൽ ഒരു ടോയ്സ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. ആറ് മാസം മുൻപാണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞു വന്നത്. നടപടികൾ പൂർത്തിയാക്കി ഇവിടെ തന്നെ മറവു ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.കുറ്റിക്കാട്ടൂർ സ്വദേശി റശീദ(സജ്ന)യാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഇബ്രാസ്, മുഹമ്മദ് അനസ്, ഫാത്തിമ നജ, ഫാത്തിമ ജന. സഹോദരങ്ങൾ: സക്കീർ, മുഹമ്മദലി, അസ്മ,ഖദീജ.