കോഴിക്കോട് ഉണ്ണിക്കുളം സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: സൗദിയിലെ മുസാഹ്മിയയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി.കോഴിക്കോട് ഉണ്ണിക്കുളം മങ്ങാട് സ്വദേശി കോന്നക്കൽ മുജീബ് റഹിമാൻ (45) ആണ് മരണപ്പെട്ടത്. ഡൈന ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. നേരത്തെ ഉംറ ഗ്രൂപ്പ് ബസ്സിലും ജോലി നോക്കിയിരുന്നു.

മാതാവ്: ആമിന, ഭാര്യ: സാജിത, മക്കൾ: അബ്ദുൽ മുസവ്വിർ, ആമിന മുംജിത. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്ന നടപടികളുമായി കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫയർ വിംഗ് ചെയർമാൻ സിദ്ധീഖ് തുവ്വൂരും, സൗദി അറേബ്യൻ ഡ്രൈവേഴ്സ് വെൽഫയർ അസോസിയേഷൻ പ്രസിഡൻ്റ് റഷീദ് വാവാടിൻ്റെ നേതൃത്വത്തിൽ സദ്‌വ ഡ്രൈവേഴ്സ് കൂട്ടായ്മയും സഹായത്തിനുണ്ട്.

spot_img

Related Articles

Latest news