സദ്‌വ ഏഴാമത് വാർഷിക ജനറൽ ബോഡിയും, സാംസ്‌കാരിക, സംഗീത വിരുന്നും സംഘടിപ്പിച്ചു.

റിയാദ്: സൗദി അറേബ്യൻ ഡ്രൈവേഴ്സ് വെൽഫയർ അസോസിയേഷൻ (സദ്‌വ) ഏഴാമത് വാർഷിക ജനറൽ ബോഡിയും സാംസ്‌കാരിക സമ്മേളനവും, സംഗീത വിരുന്നും സംഘടിപ്പിച്ചു.
റിയാദ് എക്സിറ്റ് 18 ലെ അൽവാലീദ് ഇസ്തിറാഹയിൽ വെച്ച് നടന്ന ജനറൽ ബോഡിയിൽ വൈ: പ്രസിഡൻ്റ് സുബൈർ മുക്കം അധ്യക്ഷനായി, അശ്റഫ് ആയ്യൂർ ചടങ്ങ് ഉൽഘാടനം ചെയ്തു, ട്രഷറർ ജബ്ബാർ മുക്കം സാമ്പത്തിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു, സെക്രട്ടറി നയീം നിലമ്പൂർ സ്വാഗതവും, ഗഫൂർ പി.പി നന്ദിയും പറഞ്ഞു.

2022-23 കാലഘട്ടത്തിൽ സംഘടനയിൽ നിന്നും മരണപ്പെട്ട രണ്ട് അംഗങ്ങളുടെ കുടുംബങ്ങൾക്കായി മുപ്പത് ലക്ഷം രൂപ കൈമാറി, കൂടാതെ പരിക്കുപറ്റി ചികിത്സയിൽ കഴിയുന്നവർക്ക് അടിയന്തിര ചികിത്സാ സഹായമായി മൂന്ന് ലക്ഷത്തി എൺപതിനായിരം രൂപയും, കൂടാതെ മരണപ്പെട്ടവരുടെ ആശ്രിതർ, പരിക്ക് പറ്റി ജോലിക്ക് പോകാൻ സാധിക്കാത്തവരടക്കം പതിനൊന്നോളം അംഗങ്ങളുടെ കുടുംബങ്ങൾക്ക് മാസത്തിൽ നാലായിരം പ്രകാരം വർഷത്തിൽ അഞ്ച് ലക്ഷത്തോളം രൂപയും കൈമാറുകയുണ്ടായി, കൂടാതെ മെംബർമാർക്ക് വായ്പാ സഹായമായി ഒരു ലക്ഷത്തി ഇരുപതിനായിരം റിയാലും നൽകാൻ സാധിച്ചു. സൗദി അറേബ്യൻ ഡ്രൈവേഴ്സ് വെൽഫയർ അസോസിയേഷൻ (സദ്‌വ) 2023-24 വർഷത്തിലെ പുതിയ ഭാരവാഹികൾ, റഷീദ് വാവാട് (പ്രസിഡൻ്റ്) ഒ.വി ആബിദ് കൊടുവള്ളി (ജ:സെക്രട്ടറി) ഷംസു മുക്കം (ട്രഷറർ)

സദ്‌വയുടെ 2023-24 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ ജനറൽ ബോഡിയിൽ വെച്ച് തിരഞ്ഞെടുത്തു, റഷീദ് വാവാട് (പ്രസിഡൻ്റ്) ഒ.വി ആബിദ് കൊടുവള്ളി (ജ:സെക്രട്ടറി) ഷംസു മുക്കം (ട്രഷറർ) തഫ്സീർ കൊടുവള്ളി, ജബ്ബാർ മുക്കം, നയീം നിലമ്പൂർ (രക്ഷാധികാരികൾ) കാസിം മുക്കം, ഷമീർ എക്സ്പ്രസ്, അഷ്റഫ് ആയ്യൂർ (വൈ: പ്രസിഡൻ്റുമാർ) പ്രമോദ് ന്യൂ മാഹി, ഷമീർ പാലത്ത്, അസ്ക്കർ സി.ടി (സെക്രട്ടറിമാർ) മുസ്തഫ സി.ടി, സിദ്ധിഖ് പടനിലം, ഗഫൂർ പി.പി, (സബ് ട്രഷറർ) സുബൈർ മുക്കം (ചീഫ് കോർഡിനേറ്റർ) അശ്റഫ് മാനിപുരം (ഫിനാൻസ് കൺട്രോളർ) സാലിഹ് ഓമശ്ശേരി (പ്രോഗ്രാം കോർഡിനേറ്റർ) മുനീർ ജിദ്ധ (മീഡിയ കോർഡിനേറ്റർ) കൂടാതെ നാൽപത്തി രണ്ട് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു, റിയാസ് ചാത്തന്നൂർ, പ്രമോദ് ന്യൂ മാഹി, സക്കീർ വാവാട് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.തുടർന്ന് സാംസ്കാരിക സമ്മേളനവും സംഗീത വിരുന്നും നടന്നു, ചടങ്ങിൽ ജബ്ബാർ മുക്കം ആമുഖ പ്രസംഗം നടത്തി, കെഎംസിസി വെൽഫയർ വിംഗ് ചെയർമാൻ സിദ്ധിഖ് തുവ്വൂർ സാംസ്കാരിക സമ്മേളനം ഉൽഘാടനം ചെയ്തു, വൈ: പ്രസിഡൻ്റ് ഷാജഹാൻ കൂടരഞ്ഞി അധ്യക്ഷനായി, സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാട്, നവാസ് വെള്ളിമാട്കുന്ന്(ഒ.ഐ.സി.സി), സുധീർ (നവോധയ) നൗഷാദ് ആലുവ (റിയാദ് ടാക്കീസ്) ഡൊമിനിക് സാവിയോ (റിയാദ് ഹെൽപ്പ് ഡെസ്ക്ക്) എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു, അപകടത്തിൽ മരണപ്പെട്ട സദ്‌വയുടെ അംഗങ്ങളുടെ മരണാനന്തര നടപടികൾക്ക് സഹായങ്ങൾ നൽകിയ നവാസ് ജലീൽ, ഷഫീഖ് റുവൈദ, ഹുസൈൻ, അൻസാർ അൽ ഗാത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു.തുടർന്ന് നടന്ന ഗാനവിരുന്ന് അൻസാർ കൊച്ചിൻ, ഷഹാബ് ഷാ, സ്മൃതി എന്നിവർ ചേർന്ന് ഗാനങ്ങൾ ആലപിച്ചു. റഷീദ് വാവാട് സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ സാലിഹ് ഓമശ്ശേരി നന്ദിയും പറഞ്ഞു.
ഫൈസൽ വാഴക്കാട്, ഹുസൈൻ കെസി, ഇസ്മായിൽ എടക്കാട്, ഹാമിദ്, അഫ്സർ കൂമ്പാറ, മുനീർ കൂമ്പാറ, റഫീഖ് ടി.പി, ഷാഫി കൊടുവള്ളി, മുസ്തഫ തിരുവമ്പാടി, മുസ്തഫ സി.ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

spot_img

Related Articles

Latest news