മസ്കത്ത്: മലപ്പുറം സ്വദേശി ഒമാനിലെ ജയിലില്‍ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കലിലെ പണിക്കാറത്ത് മേലെ വീട്ടില്‍ അബ്ദുല്‍ റസാഖ് (45) ആണ് സമാഇലില്‍ ജയിലില്‍ നാല് ദിവസങ്ങള്‍ക്ക് മുമ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നാല് മാസങ്ങള്‍ക്ക് മുമ്പാണ് അബ്ദുല്‍ റസാഖ് ജയിലിലാകുന്നതെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. സീബില്‍ കുട്ടികളുടെ കളിപാട്ടങ്ങളു മറ്റും വില്‍ക്കുന്ന കട നടത്തിവരികയായിരുന്നു. കോവിഡ് കാലത്തെ റൂം വാടകയും മറ്റുമടക്കം വലിയ ഒരു സാമ്പത്തിക ബാധ്യത ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് ബന്ധുകള്‍ പറഞ്ഞു. ആറുവർഷമായി നാട്ടിലേക്ക് പോയിട്ട്.
ഇദ്ദേഹത്തെ ജയിലില്‍ നിന്ന് പരിചയപ്പെട്ട കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് പുറത്തിറങ്ങിയ ശേഷം മരണ വിവരം കെ.എം.സി.സിയെ ധരിപ്പിക്കുന്നത്. പിന്നീട് കെ.എം.സി.സി നാട്ടിലുള്ള ബന്ധുകളെ അറിയിക്കുകയായിരുന്നു. മൃതദേഹം റോയല്‍ ഒമാൻ പൊലീസ് മോർച്ചറിയില്‍. പിതാവ്: അഹമദ് കുട്ടി. മാതാവ്: കദീസ കുട്ടി.