ദേഹ: ജമാഅത്തെ ഇസ്ലാമി മുൻ അമീർ മർഹൂം കെ. സി അബ്ദുല്ല മൗലവിയുടെ മകൻ കോഴിക്കോട് മുക്കം ചേന്ദമംഗല്ലൂർ സ്വദേശി കെ. സി അബ്ദുർറഹ്മാൻ (69) ഹൃദയാഘാതം മൂലം ഖത്തറിൽ മരണപ്പെട്ടു.
ഖത്തർ ചാരിറ്റി ഉദ്യോഗസ്ഥൻ, ഖത്തർ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ്, മലയാളി അസോസിയേഷൻ കോഴിക്കോട് എക് സിക്യൂട്ടിവ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
ഭാര്യ – സഫൂറ (ചെറുവാടി).
മക്കൾ – നഫ്‌ല, നബീൽ, നഈം, നൂറ, നസീഫ്, ഫാത്തിമ.
സഹോദരങ്ങൾ – കെ. സി മൊയ്തീൻ കോയ, കെ. സി ഹുസൈൻ, കെ. സി അബ്ദുല്ലത്തീഫ്, കെ. സി മുഹമ്മദ് അലി, കെ. സി അത്വിയ്യ, കെ. സി സുഹ്റ, കെ. സി മെഹർബാൻ, കെ. സി മിന്നത്ത്.
മരുമക്കൾ – ശിഹാബ്, ഫിദ, ഫഹ് മി, സുഹൈൽ, റോസ്‌ന
മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് വരുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.