ഇന്ത്യൻ പ്രവാസികളുടെ പ്രമുഖ ഫൂട്ബോൾ ക്ലബ്ബായ ടീം എ സി സി ക്കു പുതിയ പാട്രൺ

ജിദ്ദയിലെ ഇന്ത്യൻ പ്രവാസികളുടെ പ്രമുഖ ഫൂട്ബോൾ ക്ലബ്ബായ ടീം എ സി സിയും ജിദ്ദ കേന്ദ്രമായി പ്രവർത്തിക്കുന്ന അന്തർദേശീയ റിയൽ എസ്റ്റേറ്റ്‌ കമ്പനിയായ എൻകംഫോർട്‌സ്‌ ഇന്റർനാഷണൽ റിയൽ എസ്റ്റേറ്റ്‌ ഗ്രൂപ്പും (NCOMFORTS International Real Estate Group) തമ്മിൽ ഫുട്ബോൾ രംഗത്ത്‌ സഹകരിക്കാൻ ധാരണയായി.

ധാരണ പ്രകാരം അടുത്ത ആഴ്ച നടക്കുന്ന ബ്ലാസ്റ്റേഴ്‌സ് ടൂർണമെന്റിൽ എ സി സിയുടെ എ, ബി ടീമുകൾ NCOMFORTS-ACC എന്നാണു അറിയപ്പെടുക.

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലും, ജി സി സി രാജ്യങ്ങളിലും, ജോർജിയയിലും ഇന്ത്യയിലും റിയൽ എസ്റ്റേറ്റ്‌ ബിസിനസ്സുകളുള്ള എൻകംഫോർട്സ്‌ സി ഇ ഒ ലത്തീഫ്‌ കാപ്പുങ്ങലും എ സി സി ജനറൽ സെക്രട്ടറി ബഷീർ വാണിയമ്പലവും തമ്മിലാണ് ധാരണാപത്രം കൈമാറിയത്‌.

പെരിന്തൽമണ്ണ കാദറലി ഫുട്ബോൾ ടൂർണമെന്റിൽ സഹസ്‌പോൺസർ കൂടിയായിരുന്ന ശ്രീ ലത്തീഫ് ആയിരിക്കും ഇനി മുതൽ എ സി സി യുടെ പാട്രൺ.

ചടങ്ങിൽ എൻകംഫോർട്സ് മാനേജർ മുഹ്സിൻ, എ സി സി മുൻ ഭാരവാഹിയും ഇപ്പോൾ ഉപദേശകസമിതി അംഗവുമായ സിദ്ധീഖ് കത്തിച്ചാൽ (കണ്ണൂർ), സീനിയർ കളിക്കാരൻ ശിഹാബ് കാളികാവ്, കളിക്കാരൻ സനൂപ് സി കെ (ചെറി)എക്സിക്യുട്ടീവ്‌ അംഗം റഷീദ് പാണ്ടിക്കാട് എന്നിവർ സംബന്ധിച്ചു.

ജിദ്ദയിലെ ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകളുടെയും ആരാധകരുടെയും ആവേശത്തിൽ ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരാളെന്ന നിലയിൽ ഏറെ സന്തോഷമുണ്ടെന്ന് ജിദ്ദ റുവൈസിലുള്ള NCOMFORTS ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശ്രീ ലത്തീഫ്‌ കാപ്പുങ്ങൽ പറഞ്ഞു.

കഴിഞ്ഞ മുപ്പത് വർഷത്തോളമായി ജിദ്ദയിലെ ഫുട്ബോൾ മൈതാനങ്ങളിൽ സജീവമായി നിറഞ്ഞു നിൽക്കുന്ന എ സി സി ക്ക് നിലവിൽ സെവൻസ് ടീമുകൾക്കു പുറമെ , സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ട് ലെവൻസ് ടീമുകളും മറ്റു രാജ്യങ്ങളിലെ പ്രവാസി ടീമുകളുമായി മത്സരിക്കുന്ന ജാലിയാത്തിൽ രെജിസ്റ്റർ ചെയ്ത എ സി സി ഇന്റർനാഷണൽ എന്ന ഒരു ടീമുമുണ്ട്.

സിഫ് നടത്തിയ 18 സീസണുകളിൽ എട്ടു തവണയും എ സി സി സീനിയർ ടീം ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്‌.

മാത്രമല്ല സിറിയ, ലെബനൻ, മൊറോക്കോ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി ടീമുകളെ പരാജയപ്പെടുത്തി ഇന്റർനാഷണൽ ടീമും ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്. നൂറോളം മെമ്പർമാരും ആയിരത്തിലേറെ ഫാൻസും ഉള്ള എ സി സിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് എൻകംഫോർട്ടിന്റെ സഹകരണം വളരെയധികം ഗുണം ചെയ്യും.

എൻകംഫോർട്സ്‌ കാണിച്ച ഈ സാമൂഹികപ്രതിബദ്ധക്ക് എ സി സി കുടുംബവും ജിദ്ധയിലെ മലയാളി ഫുട്ബോൾ ആരാധകരും നന്ദിയുള്ളവരായിരിക്കുമെന്ന് എ സി സി ഭാരവാഹികൾ പറഞ്ഞു.

മുജീബ് വി പി (പ്രസിഡണ്ട്‌) ഖലീൽ പട്ടിക്കാട് (ട്രഷറർ) എന്നിവരാണ് എ സി സി യുടെ മറ്റു ഭാരവാഹികൾ.

spot_img

Related Articles

Latest news