തലശേരിയില്‍ ആംബുലൻസിന്റെ വഴി മുടക്കിയതിനാല്‍ രോഗി മരിച്ചു ;കാര്‍ ഡ്രൈവര്‍ക്കെതിരെ പൊലിസ് അന്വേഷണമാരംഭിച്ചു

തലശ്ശേരി: കാർ ആംബുലൻസിന്റെ വഴി തടഞ്ഞതിനെതുടർന്ന് ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ പൊലിസ് അന്വേഷണമാരംഭിച്ചു.മട്ടന്നൂർ കളറോഡ് ടി.പി ഹൗസില്‍ പരേതനായ ടി.പി സൂപ്പിയുടെ ഭാര്യ ഇ.കെ റുഖിയ (61) യാണ് ദാരുണമായിമരിച്ചത്.എരഞ്ഞോളി നായനാർ റോഡിലാണ് കാർ യാത്രികൻ ആംബുലൻസിന് വഴി നല്‍കാതിരുന്നത്. ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്ന ആംബുലൻസിനാണ് സൈഡ് നല്‍കാതിരുന്നത്.അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നില്‍ തുടർന്നു. തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ എത്തിച്ച റുഖിയ അല്‍പസമയത്തിനകം തന്നെ അടിയന്തിര ചികിത്സ ലഭിക്കാതെ മരിച്ചു.

ആശുപത്രിയില്‍ എത്തിക്കാൻ വൈകിയതാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. കാർ ഡ്രൈവർക്കെതിരെ ആംബുലൻസ് ഡ്രൈവർ നല്‍കിയ പരാതിയിലാണ് പൊലിസ് അന്വേഷണമാരംഭിച്ചത്. സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news