ഏസര്‍ സ്വിഫ്റ്റ് എഡ്ജ് ലാപ്ടോപ്പ് ഇന്ത്യയില്‍ പുറത്തിറങ്ങി

യ്‌സറിന്റെ ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ 16 ഇഞ്ച് OLED ലാപ്ടോപ്പ് വിപണിയിലെത്തിയിരിക്കുകയാണ്. ഏസര്‍ സ്വിഫ്റ്റ് എഡ്ജ് (Acer swift edge laptop) എന്ന ലാപ്‌ടോപ്പാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.പ്രൊഡക്ടിവിറ്റിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഉപഭോക്താക്കള്‍ക്കു വേണ്ടിയാണ് ഈ ലാപ്‌ടോപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മൈക്രോസേഫ്റ്റ് പ്ലൂട്ടണ്‍ സുരക്ഷാ പ്രോസസര്‍ സങ്കീര്‍ണമായ എല്ലാ സൈബര്‍ ആക്രമണങ്ങളെ പോലും നേരിടാന്‍ സഹായിക്കുന്നു.

ഏസര്‍ സ്വിഫ്റ്റ് എഡ്ജ് ലാപ്ടോപ്പ്(Acer swift edge laptop) 4K 16 ഇഞ്ച് OLED ഡിസ്‌പ്ലേയുമായിട്ടാണ് അവതരിപ്പിരിച്ചിരിക്കുന്നത്. 1.17 കിലോ ഭാരം മാത്രമാണ് ഈ ലാപ്‌ടോപ്പിനുള്ളത്. അലുമിനിയം പോലെ 20 ശതമാനം ഭാരം കുറഞ്ഞതും 2 മടങ്ങ് ശക്തവുമായ ഒരു അലോയ് മെറ്റീരിയലാണ് ഏസര്‍ സ്വിഫ്റ്റ് എഡ്ജ്ലാപ്‌ടോപ്പിന്റെ ബോഡി നിര്‍മ്മിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. എഎംഡി റൈസണ്‍ പ്രോ പ്രോസസറിന്റെ കരുത്തിലാണ് ഈ ലാപ്ടോപ്പ് പ്രവര്‍ത്തിക്കുന്നത്. ഏസര്‍ സ്വിഫ്റ്റ് എഡ്ജിന്റെ വിലയും സവിശേഷതകളും നോക്കാം.

ഏസര്‍ സ്വിഫ്റ്റ് എഡ്ജ് (Acer swift edge laptop) ലാപ്‌ടോപ്പിന്റെ വില

ഏസര്‍ സ്വിഫ്റ്റ് എഡ്ജ്(Acer swift edge laptop) ലാപ്ടോപ്പിന് ഇന്ത്യന്‍ വിപണിയില്‍ 124,999 രൂപ മുതലാണ് വില. ഏസര്‍ ഇന്ത്യയുടെ ഇ-സ്റ്റോറിലും ആമസോണിലും ഈ ലാപ്ടോപ്പ് വില്‍പ്പനയ്ക്ക് എത്തും. സ്വിഫ്റ്റ് എഡ്ജ് ഒരൊറ്റ ഒലിവിന്‍ ബ്ലാക്ക് നിറത്തിലാണ് ലഭ്യമാകുന്നത്. ലാപ്ടോപ്പിന്റെ പാക്കേജില്‍ 65W PD ചാര്‍ജറും ടൈപ്പ്-സി പവര്‍ കോഡും ഏസര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏസര്‍ സ്വിഫ്റ്റ് എഡ്ജ്: സവിശേഷതകള്‍

ഏസര്‍ സ്വിഫ്റ്റ് എഡ്ജ്(Acer swift edge laptop) ലാപ്ടോപ്പില്‍ 4K റെസല്യൂഷനുള്ള ((3840 x 2400 പിക്സലുകള്‍) 16 ഇഞ്ച് OLED ഡിസ്പ്ലേയാണുള്ളത്. 16GB LPDDR 5RAM 1TB PVCI സ്റ്റോറേജുമായി കണക്റ്റ് ചെയ്തിരിക്കുന്ന AMD Ryzen 6800U ഒക്ടാ-കോര്‍ പ്രോസസറാണ് ലാപ്ടോപ്പിന് കരുത്ത് നല്‍കുന്നത്. ഈ ലാപ്ടോപ്പിന്റെ കീബോര്‍ഡിന് നമ്ബര്‍ പാഡ് നല്‍കിയിട്ടില്ല. ബയോമെട്രിക് സുരക്ഷയ്‌ക്കായി ഡിവൈസില്‍ ഫിംഗര്‍പ്രിന്റ് റീഡര്‍ കൊടുത്തിട്ടുണ്ട്.

ഏസര്‍ സ്വിഫ്റ്റ് എഡ്ജ്(Acer swift edge laptop) ലാപ്ടോപ്പില്‍ 60fps വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ കഴിവുള്ള ഒരു ഫുള്‍-എച്ച്‌ഡി വെബ്‌ക്യാമറയുണ്ട്. വീഡിയോ കോളുകള്‍ക്കിടയില്‍ ശബ്ദം വ്യക്തമായി കേള്‍ക്കാനായി “ടെമ്ബറല്‍ നോയ്സ് റിഡക്ഷന്‍” സപ്പോര്‍ട്ടും ഈ ലാപ്ടോപ്പില്‍ നല്‍കിയിട്ടുണ്ട്. രണ്ട് യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടുകള്‍, ഒരു യുഎസ്ബി 3.2 ജെന്‍ 1 പോര്‍ട്ട്, ഒരു എച്ച്‌ഡിഎംഐ പോര്‍ട്ട് എന്നിവയാണ് ലാപ്ടോപ്പിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകള്‍. വൈഫൈ 6ഇ വയര്‍ലെസ് കണക്റ്റിവിറ്റിയെയും ഈ ഡിവൈസ് സപ്പോര്‍ട്ട് ചെയ്യുന്നു.

ഏസര്‍ സ്വിഫ്റ്റ് എഡ്ജില്‍ 65W പിഡി അഡാപ്റ്റര്‍ ഉപയോഗിച്ച്‌ ചാര്‍ജ് ചെയ്യാവുന്ന 54Wh ബാറ്ററിയാണുള്ളത്. മൈക്രോസോഫ്റ്റ് ഓഫീസ് 2021 പ്രീലോഡ് ചെയ്ത വിന്‍ഡോസ് 11 ഹോം, സ്റ്റീരിയോ സ്പീക്കറുകള്‍, ബ്ലൂടൂത്ത് 5.2, ഒരു വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ട്രാവലേഴ്സ് വാറന്റി എന്നിവയാണ് ഏസര്‍ സ്വിഫ്റ്റ് എഡ്ജിന്റെ മറ്റ് പ്രധാന സവിശേഷതകള്‍.

spot_img

Related Articles

Latest news