ഒമാനില്‍ പ്രവേശനം താമസ വിസയള്ളവര്‍ക്കും പൗരന്മാര്‍ക്കും മാത്രം; റമദാനിലും രാത്രി യാത്രാ വിലക്ക്…

ഒമാനിലേക്കുള്ള പ്രവേശനം പൗരന്മാർക്കും താമസ വിസയുള്ള വിദേശികൾക്കും മാത്രമായി ചുരുക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഏപ്രിൽ എട്ട് വ്യാഴാഴ്ച ഉച്ചയ്‍ക്ക് 12 മണി മുതൽ പ്രവേശന നിയന്ത്രണം പ്രാബല്യത്തിൽ വരും. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ റമദാന്‍ മാസത്തിന് മുന്നോടിയായി നിരവധി നിർദ്ദേശങ്ങളും സുപ്രീം കമ്മിറ്റി  പ്രഖ്യാപിച്ചു.

 

നിലവിൽ പ്രാബല്യത്തിലുള്ള രാത്രികാല യാത്രാവിലക്ക് നേരത്തെ പ്രഖ്യാപിച്ചിരിക്കുന്നതുപോലെ  ഏപ്രിൽ എട്ട് വരെ തുടരും. എന്നാൽ  ഏപ്രിൽ എട്ട് മുതൽ റമദാന്റെ ആദ്യ ദിവസം വരെ ഈ സമയത്ത് വ്യക്തികൾക്കും വാഹനങ്ങൾക്കും സഞ്ചാര വിലക്കില്ല.  എന്നാല്‍  വ്യാപാര സ്ഥാപനങ്ങൾക്ക്  പ്രവർത്തനാനുമതി ഉണ്ടാകില്ല.റമദാനിൽ രാത്രി ഒന്‍പത് മണി മുതൽ പുലർച്ചെ നാല് മണി വരെ എല്ലാ വാണിജ്യ പ്രവർത്തനങ്ങളും വ്യക്തികളുടെയും വാഹനങ്ങളുടെയും  സഞ്ചാരവും നിരോധിച്ചിട്ടുണ്ട്. പള്ളികളിലോ പൊതുസ്ഥലങ്ങളിലോ തറാവീഹ് നമസ്കാരവും അനുവദിക്കില്ല.

spot_img

Related Articles

Latest news