ജീവകാരുണ്യ പ്രവർത്തകൻ അഡ്വ: ഷമീർ കുന്ദമംഗലത്തിന് മാസ് റിയാദ് ഭാരവാഹികൾ സ്വീകരണം നൽകി.

റിയാദ്: ഹൃസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ പ്രമുഖ സാമൂഹിക, ജീവകാരുണ്യ പ്രവർത്തകൻ അഡ്വ: ഷമീർ കുന്ദമംഗലത്തിന് മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി (മാസ് റിയാദ്) ഭാരവാഹികൾ സ്വീകരണം നൽകി. റിയാദിലെ മലാസ് റസ്റ്റോറന്റിൽ നടന്ന സ്വീകരണ പരിപാടിക്ക് മാസ് റിയാദ് പ്രസിഡന്റ് അശ്റഫ് മേച്ചേരി അധ്യക്ഷനായി. ഉമ്മർ കെ.ടി വിശിഷ്ഠാഥിതിയെ പരിചയപ്പെടുത്തി, സാമൂഹിക പ്രവർത്തകരായ അസ്ലം പാലത്ത്, സിദ്ധീഖ് കൊണ്ടോട്ടി എന്നിവർ സന്നിഹിതരായി.ഭാരവാഹികളായ ഷാജു കെ.സി,ഫൈസൽ എ.കെ,സലാം പേക്കാടൻ, യൂസഫ് കൊടിയത്തൂർ, യതി മുഹമ്മദ്, ഷമീം എൻ.കെ, ഹർഷാദ് എം.ടി, എന്നിവർ ആശംസകൾ നേർന്നു.തുടർന്ന് അംഗങ്ങളുടെ ഒട്ടനവധി സംശയങ്ങൾക്കും അവയുടെ ഉപചോദ്യങ്ങൾക്കും വ്യക്തമായ മറുപടികൾ നൽകിയും അഡ്വ:ഷമീർ വിശദീകരിക്കുകയുണ്ടായി. ഹഫീഫ് കക്കാട്,മുഹമ്മദ് കൊല്ലളത്തിൽ, ഷമീൽ കക്കാട്, ഇസ്ഹാഖ് മാളിയേക്കൽ,മനാഫ് കാരശ്ശേരി, നാസർ പുത്തൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സെക്രട്ടറി സുഹാസ് ചേപ്പാലി സ്വാഗതവും സുബൈർ കാരശ്ശേരി നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news