താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ മരണപ്പെട്ടു, എട്ട് പേർക്ക് പരുക്ക്.

താമരശ്ശേരി : ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു ഒരു സ്ത്രീ മരണപ്പെട്ടു, എട്ട് പേർക്ക് പരുക്ക്. വയനാട് പാറക്കല്‍ മുട്ടില്‍ പരിയാരം മരക്കാര്‍ വീട്ടില്‍ റഷീദ(30)യാണ് മരിച്ചത്.കുടുംബം സഞ്ചരിച്ച ഇന്നോവ കാറാണ് ഇന്ന് രാത്രി പത്തു മണിയോടെ താമരശ്ശേരി ചുരത്തിലെ രണ്ടാം വളവിന് താഴെ വെച്ച് അപടത്തിൽപെട്ടത്. കരിപ്പൂർ വിമാന താവളത്തിൽ നിന്നും  മടങ്ങിവരുകയായിരുന്ന ഒൻപത് പേരടങ്ങിയ സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

കാറിന്റെ മുകളിലേക്ക് പനമറിഞ്ഞു വീണത് രക്ഷാപ്രവർത്തനം വൈകാൻ കാരണമായി. രക്ഷാപ്രവർത്തകർക്ക് കാറിന്റെ ഡോർ തുറക്കാൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ മുക്കത്ത് നിന്നും കൽപ്പറ്റയിൽ നിന്നും വന്ന അഗ്നിശമനസേനയും പൊലീസും മറ്റു സന്നദ്ധ പ്രവർത്തകരും ചേർന്നാണ് തുടർ രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് റഷീദയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപെടുകയായിരുന്നു. മറ്റു യാത്രക്കാരായ മുഹമ്മദ് ഷിഫിൻ (8) മുഹമ്മദ് ഷാൻ(14) അസ്‌ലം(22) ജിഷാദ്(20) മുഹമ്മദ് നിഷാദ്(19) എന്നിവരെ ഈങ്ങാപ്പുഴ മിസ്റ്റ് ഹിൽസ് ഹോസ്പിറ്റലിലും ആസ്യ (42) നെ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിലും
റിയ(18) ഷൈജൽ (23)എന്നിവരെ
സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

spot_img

Related Articles

Latest news