അന്തരീക്ഷ മലിനീകരണത്തിൽ ലോകത്തു ഒന്നാം സ്ഥാനത്തെ ചൈനയിൽ സിൻജിയാങ് ആണെങ്കിലും മുന്നിലുള്ള 30 പട്ടണങ്ങളിൽ 22 ഉം ഇന്ത്യയിലെന്നു റിപ്പോർട്ട്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ഐ.ക്യു എയർ എന്ന സംഘടന പുറത്തുവിട്ട കണക്കിലാണ് ഈ വെളിപ്പെടുത്തൽ.
ഇതിൽ ഉത്തർപ്രദേശിലാണ് 10 നഗരങ്ങളും. ഗാസിയാബാദ് രണ്ടാം സ്ഥാനത്തും ന്യൂ ഡൽഹി പത്താം സ്ഥാനത്തും ഉണ്ട് . ബുലന്ദ്ശഹർ, ബിസ്റഖ് ജലാൽപൂർ, നോയ്ഡ, ഗ്രേറ്റർ നോയ്ഡ, കാൺപൂർ, ലഖ്നോ , ഭിവാരി ഇവ തൊട്ടു പുറകെയുണ്ട്. യുപിയിൽ മീററ്റ്, ആഗ്ര, മുസഫർ നഗർ, ഫരീദാബാദ്, ജിൻഡ്, ഹിസാർ, ഫതഹാബാദ്, ബന്ദ്വാരി, ഗുരുഗ്രാം, യമുന നഗർ, രോഹ്തക്, ധരുഹെര മുതലായ നഗരങ്ങളാണ് സ്ഥാനം പിടിച്ചിട്ടുള്ളത് .