അക്ഷരകൂട്ടം സായാഹ്ന കൂട്ടായ്മയും ബുക്ക്‌ കവർ പ്രകാശനവും

ദുബൈ : യുഎ ഇ എഴുത്തുകാരുടെ കൂട്ടായ്മയായ അക്ഷരകൂട്ടം സൗഹൃദ സന്ധ്യ ദുബായിൽ ഖിസൈസിലുള്ള അൽ തവാർ പാർക്കിൽ വെച്ച് ചേർന്നു. അക്ഷര കൂട്ടത്തിന്റെ രൂപീകരണവും മുൻ കാല പ്രവർത്തനങ്ങളുംഅക്ഷര കൂട്ടായ്മയിലെ പ്രമുഖ എഴുത്തുകാരനും അഡ്മിനുമായ ഷാജി ഹനീഫ് വളരെ വിശദമായി തന്നെ വിവരിച്ചു.

അബ്ദുൾകലാം ആലങ്കോടിന്റെ “ഫ്രീക്കൻ ” എന്ന കഥാ സമാഹാരത്തിന്റെ കവർ പ്രകാശന കർമ്മം പ്രമുഖ ജേർണലിസ്റ്റും എഴുത്തുകാരനുമായ ഇസ്മായിൽ മേലടിയും, പ്രമുഖ കവിയും എഴുത്തുകാരനുമായ ഗോപകുമാറും കൂടി നിർവഹിച്ചു. ഹമീദ് ചങ്ങരംകുളത്തിന്റെ കൊത്തങ്കല്ല് എന്ന സംഗീത ആൽബവും പ്രകാശനം ചെയ്തു.

ചടങ്ങിൽ അക്ഷര കൂട്ടത്തിലെ അംഗങ്ങളും എഴുത്തുകാരുമായ വെള്ളിയോടൻ, ഷാജി ഹനീഫ്, ഇ കെ ദിനേശൻ, പ്രവീൺ പാലക്കിൽ,  അബ്ദുൾ കലാം ആലങ്കോട്, സൈഫുദ്ധീൻ, അനസ് മാള, അനിൽ കുമാർ, ബഷീർ മൂളിവയൽ, ബബിത ഷാജി, പ്രീതി രഞ്ജിത്ത്, സജ്‌ന, ജാസ്മിൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. വിവിധ കലാപ്രകടനങ്ങളും, കലാ മത്സരങ്ങളും കൂട്ടായ്മക്ക് നിറമേകി.

spot_img

Related Articles

Latest news