ചെറുപുത്തൂർ കർഷക കൂട്ടായ്മ കൊയ്ത്തുത്സവം സംഘടിപ്പിച്ചു

മോങ്ങം :  ചെറുപുത്തൂർ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ മങ്ങാട്ടിരിപ്പാടത്ത് കൊയ്ത്ത് ഇത്സവം സംഘടിപ്പിച്ചു. മുതിർന്ന പൗരൻ കെ ഇബ്രാഹിം മുസ്ല്യാരുടെ അദ്ധ്യക്ഷതയിൽ T നജുമിദ്ധീൻ ADA ( ഇൻ ചാർജ് ) ഉൽഘാടനം ചെയ്തു.

പുൽപ്പറ്റ കൃഷി ഓഫീസർ സി.ഷഹാന മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫസർ കെ അബ്ദുൽ ഹമീദ് സാർ, മുഹമ്മദ് മുണ്ടോടൻ കിസാൻ ജനത ജില്ലാ പ്രസിഡൻ്റ്, റസ്സാഖ് വളമംഗലം (കർഷക സംഘം പുൽപ്പറ്റ പഞ്ചായത്ത് സെക്രട്ടറി) ബഷീർ മാസ്റ്റർ, ADcഅംഗങ്ങൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

പുൽപ്പറ്റ പഞ്ചായത്തിലെ കർഷകർ ക്ലബ് പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി. പൂക്കുളത്തൂർ പ്രസ്റ്റിൻവാലി കോളേജ് നേച്വറൽ ക്ലബ് അംഗങ്ങളും, പുല്ലാനൂർ GVHSS ലെ (Spc) വിദ്യാർത്ഥികളും കൊയ്ത്തുത്സവത്തിൽ പങ്കാളികളായി. . .

വയലിൽ കൊയ്ത്ത് പാട്ടും കളിയും ചിരിയുമായി വിദ്യാർത്ഥികൾക്കും യുവ തലമുറക്കും കൃഷി അനുഭവം പങ്ക് വെക്കാൻ കഴിഞ്ഞതിൽ കർഷക കൂട്ടായ്മക്ക് വേറിട്ട അനുഭവമായി.

ചടങ്ങിൽ മുതിർന്ന കർഷകൻ അബ്ദുൽ ജബ്ബാർ, യുവ കർഷക സംരഭകൻ അഹദ് എം സി എന്നിവരെ ആദരിച്ചു . എം എ മാസ്റ്റർ വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു.

പൂക്കുളത്തൂർ പ്രസ്റ്റിൻവാലി കോളേജി നേച്വറൽ ക്ലബ് അംഗങ്ങളും, പുല്ലാനൂർ GVHSS ലെ വിദ്യാർത്ഥികളും അവതരിപ്പിച്ച നാടൻപാട്ടുകളും, കലാപ്രകടനങ്ങളും മാങ്ങാട്ടീരി പാടത്തെ ഉൽസവ പ്രതീതിയിലാഴ്ത്തി. ചടങ്ങിൽ വാളപ്ര ഹുസൈൻ സ്വാഗതവും കോടിത്തൊടിക മൂസ്സക്കുട്ടി നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news