ഹോളിഡെ ഫൺ സൗഹൃദ കൂട്ടായ്മ സൗദി സ്ഥാപക ദിനം ആഘോഷിച്ചു

ഹോളിഡെ ഫൺ റിയാദ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സൗദി സ്ഥാപക ദിനം ആഘോഷിച്ചു

റിയാദിലെ മുസാഹ്മിയയിലെ സ്വകാര്യ ഇസ്തിറാഹിൽ നടന്ന ആഘോഷ പരിപാടിയിൽ കൂട്ടായ്മ രക്ഷാധികാരി അസീബ് കൊച്ചിൻ സ്ഥാപക ദിന സന്ദേശം നൽകി. അബ്ദുൾ ലത്തീഫ് ചെറുകോട്, ബിൻയാമിൻ ബിൽറു, റിയാസ് വണ്ടൂർ, ജാഫർ കാളികാവ്, നജ്മ, റമിത കൊച്ചിൻ, ജാസ്മിൻ, ഉമൈസ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് കൂട്ടായ്മയിലെ അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും അരങ്ങേറി. സൗദി അറേബ്യയുടെ സാംസ്കാരിക പൈതൃകങ്ങളെ കുറിച്ച് എല്ലാവരിലും അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

spot_img

Related Articles

Latest news