നടി സുബി സുരേഷ് അന്തരിച്ചു

കൊച്ചി: സിനിമ -സീരിയൽ താരം സുബി സുരേഷ് അന്തരിച്ചു.41 വയസായിരുന്നു.  കൊച്ചിയിലെ രാജഗിരി ആശുപത്രിയില്‍ രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജനുവരി 28നാണ് സുബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ‘സിനിമാല’ എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനകസിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ… എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കോമഡി പരിപാടികളിലേയും നിറ സാന്നിധ്യമായിരുന്നു താരം.

സൂര്യ ടിവിയില്‍ സുബി അവതരിപ്പിച്ച ‘കുട്ടിപ്പട്ടാളം’ എന്ന കൊച്ചുകുട്ടികള്‍ക്കുള്ള ഷോയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
അച്ഛന്‍ സുരേഷ്, അമ്മ അംബിക, സഹോദരന്‍ എബി സുരേഷ്.

spot_img

Related Articles

Latest news