ബി.​ജെ.​പി പ​ട്ടി​ക​ക്ക്​ ഇ​ന്ന്​ അ​ന്തി​മ​രൂ​പം

തി​രു​വ​ന​ന്ത​പു​രം: ബി.​ജെ.​പി​യു​ടെ സ്ഥാ​നാ​ര്‍​ഥി​പ്പ​ട്ടി​ക​ക്ക്​ ഞാ​യ​റാ​ഴ്​​ച​ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ​ഷാ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ അ​ന്തി​മ​രൂ​പം ന​ല്‍​കും. തു​ട​ര്‍​ന്ന്​ പ​ട്ടി​ക കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്​ സ​മ​ര്‍​പ്പി​ക്കും. അ​തി​ന്​ മുമ്പാ​യി എ​ന്‍.​ഡി.​എ ഘ​ട​ക​ക​ക്ഷി​ക​ളു​ടെ സീ​റ്റു​ക​ള്‍ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ലും അ​ന്തി​മ​തീ​രു​മാ​നം കൈ​ക്കൊ​ള്ളും. ബി.​ജെ.​പി നൂ​റി​ല​ധി​കം സീ​റ്റു​ക​ളി​ലാ​കും മ​ത്സ​രി​ക്കു​ക.

കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ പ്ര​ഹ്ലാ​ദ്ജോ​ഷി, വി. ​മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ശ​നി​യാ​ഴ്​​ച പ്ര​ധാ​ന നേ​താ​ക്ക​ള്‍ ചേ​ര്‍​ന്നി​രു​ന്ന്​ സ്ഥാ​നാ​ര്‍​ഥി പ​രി​ഗ​ണ​നാ​പ​ട്ടി​ക​യു​ടെ പ​രി​ശോ​ധ​ന ന​ട​ത്തി. ഓ​രോ മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കേ​ണ്ട മൂ​ന്നു​പേ​രു​ടെ വീ​തം പ​ട്ടി​ക​യാ​ണ്​ പ​ല​യി​ട​ങ്ങ​ളി​ല്‍​നി​ന്നും സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ ചി​ല​യി​ട​ങ്ങ​ളി​ല്‍ ഒ​രു പേ​ര്​ മാ​ത്ര​മാ​ണ്​ ഉ​യ​ര്‍​ന്നി​ട്ടു​ള്ള​തും.

വി​ജ​യ​യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ പങ്കെ​ടു​ക്കാ​ന്‍ എ​ത്തു​ന്ന അ​മി​ത്​ ഷാ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലി​ന്​ ബി.​ജെ.​പി കോ​ര്‍​ക​മ്മി​റ്റി യോ​ഗം ചേ​രു​ന്നു​ണ്ട്. അ​തി​ല്‍ ഈ ​പ​ട്ടി​ക സം​ബ​ന്ധി​ച്ച്‌​ അ​ന്തി​മ​തീ​രു​മാ​ന​മാ​കു​മെ​ന്നാ​ണ്​ പാ​ര്‍​ട്ടി​വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. എ​ന്‍.​ഡി.​എ​യി​ല്‍ സീ​റ്റ്​​ ച​ര്‍ച്ച പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ കെ. ​സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ബി.​ഡി.​ജെ.​എ​സു​മാ​യി പ്രാ​ഥ​മി​ക​ഘ​ട്ട ച​ര്‍ച്ച പൂ​ര്‍ത്തി​യാ​യി. പി.​സി. ജോ​ര്‍ജു​മാ​യി ആ​ശ​യ​വി​നി​മ​യം തു​ട​രു​ക​യാ​ണ്. ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മ​റ്റ്​ പാ​ര്‍ട്ടി​ക​ളി​ല്‍​ പെ​ട്ട ചി​ല​ര്‍ സ​മീ​പി​ച്ചി​ട്ടു​ണ്ട്. അ​വ​രു​മാ​യും ച​ര്‍ച്ച പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പാ​ര്‍​ട്ടി​യി​ലേ​ക്ക്​ വ​രു​ന്ന​വ​രെ ഉ​ട​ന്‍ സ്ഥാ​നാ​ര്‍​ഥി​ക​ളാ​ക്കു​ന്ന കീ​ഴ്​​വ​ഴ​ക്കം ബി.​ജെ.​പി​ക്കി​ല്ല. 35-40 സീ​റ്റു​ക​ളി​ല്‍ വി​ജ​യി​ച്ചാ​ല്‍ എ​ന്‍.​ഡി.​എ കേ​ര​ളം ഭ​രി​ക്കു​മെ​ന്നും കെ. ​സു​രേ​ന്ദ്ര​ന്‍ ആ​വ​ര്‍ത്തി​ച്ചു.

spot_img

Related Articles

Latest news