സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരം കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു.മോഹൻലാലും മമ്മൂട്ടിയും ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. അമ്മ രൂപീകൃതമായി ഇരുപത്തിയഞ്ചാം വർഷമാണ് സ്വന്തമായി ഒരു കെട്ടിടം എന്ന സ്വപ്നം സഫലമാവുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള നക്ഷത്ര മന്ദിരമാണ് ഒരുക്കിയിരിക്കുന്നത്. ട്വൻ്റി ട്വൻ്റി എന്ന സിനിമയ്ക്കു ശേഷം അമ്മ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനവും ചടങ്ങിലുണ്ടായി. ടി.കെ.രാജീവ് കുമാർ രചന നിർവഹിക്കുന്ന ചിത്രം രാജീവ് കുമാറും പ്രിയദർശനും ചേർന്ന് സംവിധാനം ചെയ്യും. ഒരു ക്രൈം ത്രില്ലറാണ് ഒരുക്കുന്നത്. അമ്മയിലെ 135 ഓളം അംഗങ്ങൾക്ക് അഭിനയിക്കാനുള്ള അവസരം കിട്ടും. അമ്മയ്ക്കു വേണ്ടി ചിത്രത്തിൻ്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത് ആൻ്റണി പെരുമ്പാവൂരിൻ്റെ ആശിർവാദ് ഫിലിംസാണ്