എമിറേറ്റിന്‍റെ മണ്ണിലേക്ക് ഒരു അത്ഭുത നിര്‍മിതി കൂടി ഉയരുന്നു

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിട സമുച്ചയമാണ് നഗരത്തില്‍ നിര്‍മിക്കാനൊരുങ്ങുന്നത്. പ്രമുഖ നിര്‍മാണക്കമ്ബനിയായ ‘ബിന്‍ഗാത്തി’യാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്ച നടത്തിയത്.

‘ബുര്‍ജ് ബിന്‍ഗാത്തി ജേക്കബ് ആന്‍ഡ് കോ റെസിഡന്‍റ്സ്’ എന്ന പേരിലാണ് കെട്ടിടം അറിയപ്പെടുക. കെട്ടിടം ലോകത്ത് സമാനതകളില്ലാത്ത അംബരചുംബിയായിരിക്കുമെന്നും റെസിഡന്‍ഷ്യല്‍ നിര്‍മിതികളില്‍ റെക്കോഡ് സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നും കമ്ബനി പ്രസ്താവനയില്‍ വ്യക്തമാക്കി. എമിറേറ്റിലെ ഏറ്റവും ശ്രദ്ധേയമായ സാമ്ബത്തിക പ്രവര്‍ത്തനമേഖലയായ ബിസിനസ് ബേയിലാണ് ഇത് നിര്‍മിക്കുക.

നൂറിലധികം നിലകളുള്ള കെട്ടിടത്തില്‍ ആഡംബരപൂര്‍ണമായ രണ്ട് ബെഡ്റൂം, മൂന്നു ബെഡ്റൂം മുറികളാണ് ഒരുക്കുകയെന്ന് കമ്ബനി സി.ഇ.ഒയും ബിന്‍ഗാത്തിയുടെ ആര്‍ക്കിടെക്ചര്‍ മേധാവിയുമായ മുഹമ്മദ് ബിന്‍ഗാത്തി അറിയിച്ചു.

വിവിധ നിലകളില്‍ ദുബൈ നഗരത്തിന്‍റെയും ആകാശത്തിന്‍റെയും സുന്ദരമായ കാഴ്ച സമ്മാനിക്കുന്ന ഇന്‍ഫിനിറ്റി പൂള്‍, ആഡംബര സ്പാ, ജിംനേഷ്യം തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. വാച്ച്‌ മേക്കിങ്, ജ്വല്ലറി ബ്രാന്‍ഡായ ജേക്കബ് ആന്‍ഡ് കോമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കെട്ടിടത്തിന്‍റെ ഉച്ചിയില്‍ ഡയമണ്ട് പതിച്ച കിരീടത്തിന്‍റെ ആകൃതിയിലുള്ള രൂപം സ്ഥാപിച്ച്‌ പുറംമോടി ആകര്‍ഷണീയമാക്കാനും പദ്ധതിയുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫക്ക് 829.8മീറ്റര്‍ ഉയരമാണുള്ളത്. 2009ല്‍ ഇത് പൂര്‍ത്തിയാക്കിയ ശേഷം പ്രഖ്യാപിക്കപ്പെടുന്ന പ്രധാന പദ്ധതിയാണ് ബുര്‍ജ് ബിന്‍ഗാത്തി. മറീന 101(425 മീറ്റര്‍), പ്രിന്‍സസ് ടവര്‍(413 മീറ്റര്‍), 23 മറീന ടവര്‍ (392 മീറ്റര്‍) എന്നിവയാണ് മറ്റു ഉയരം കൂടിയ കെട്ടിടങ്ങള്‍.

spot_img

Related Articles

Latest news