കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം( അസാപ്) കേരള നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്‌സിന്റെ തിരുവനന്തപുരം സെന്ററിലെ അടുത്ത ബാച്ചുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യയില്‍ എവിടെയും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് /സോഫ്റ്റ്‌സ്‌കില്‍ പരിശീലകരാവാനുള്ള അവസരം ലഭിക്കും. ബിരുദവും ഇംഗ്ലീഷ് ഭാഷ പ്രാവീണ്യവുമാണ് യോഗ്യത. തിരുവന്തപുരത്തെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് കോഴ്‌സ് നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495999646.