റിയാദ് പൂക്കോട്ടൂർ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി നിലവിൽ വന്നു

റിയാദ് : റിയാദ് പൂക്കോട്ടൂർ പഞ്ചായത്ത് കെ.എം.സി.സി ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. ബത്തയിലെ ലുഹ മിനിഹാളിൽ നടന്ന യോഗം റിയാദ് മലപ്പുറം മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ബഷീർ ഇരുമ്പുഴി ഉദ്ഘാടനം ചെയ്തു. മുജീബ് പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ 2022-24 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. മണ്ഡലം സെക്രട്ടറി യൂനുസ് തോട്ടത്തിൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യൂനുസ് കൈതക്കോടൻ, പിസി അബ്ദുൽ മജീദ്, ശറഫുദ്ധീൻ പൂക്കോട്ടൂർ എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.

അമീർ അലി പൂക്കോട്ടൂർ സ്വാഗതവും അബ്ദുൽ നാസർ അറവങ്കര നന്ദിയും പറഞ്ഞു. അബ്ദുൽ കരീം ചെറുവെള്ളൂർ ഖിറാഅത് നടത്തി.

ഭാരവാഹികൾ : അബൂബക്കർ വെള്ളൂർ (ചെയർമാൻ), അഷ്‌റഫ് കോഴിശ്ശേരി (പ്രസി.), അബ്ദുൽ കരീം ചെറുവെള്ളൂർ, ബഷീർ പള്ളിമുക്ക്, അലി മുണ്ടിത്തൊടിക(വൈസ് പ്രസി.), അബ്ദുൽ നാസർ അറവങ്കര (ജന. സെക്ര.), ശരീഫ് പാറക്കൽ, അയൂബ് പള്ളിമുക്ക്, ജസാർ പൂക്കോട്ടൂർ (സെക്ര.) നിസാമുദ്ധീൻ മുതിരിപ്പറമ്പ് (ട്രഷറർ)

spot_img

Related Articles

Latest news