നമ്മുടെ പണം സുരക്ഷിതമായി സൂക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ക്രെഡിറ്റ് കാര്‍ഡുകള്‍ (Credit Card) വളരെ ഉപയോഗപ്രദമാണ്.
മാത്രമല്ല, ഓണ്‍ലൈന്‍ ഷോപ്പിങ്ങിനും മറ്റ് ഡിജിറ്റല്‍ ഇടപാടുകള്‍ക്കുമെല്ലാം ക്രെഡിറ്റ് കാര്‍ഡ് വളരെ ഗുണകരമാകുന്നു.
ബാങ്കിങ് ഇടപാടുകള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സാധിക്കുമെന്നതിനാല്‍ തന്നെ നമ്മുടെ ജോലി എളുപ്പമാക്കാന്‍ ഇവ പ്രയോജനകരമാകും. പണം പിന്‍വലിക്കാനും, പണമടയ്ക്കാനും, ഏതെങ്കിലും സാഹചര്യത്തില്‍ പണം ആവശ്യം വന്നാല്‍ ലോണ്‍ എടുക്കാനും ക്രെഡിറ്റ് കാര്‍ഡിലൂടെ സാധിക്കും. ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കുമ്ബോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളും, അവയ്ക്ക് അനിവാര്യമായ രേഖകളും എന്തെല്ലാമെന്ന് പരിശോധിക്കാം.
ഉദാഹരണത്തിന് നിങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(State Bank Of India)യുടെ ക്രെഡിറ്റ് കാര്‍ഡിനായാണ് അപേക്ഷിക്കുന്നതെങ്കില്‍, എസ്ബിഐ(SBI)യില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാണ്. അക്കൗണ്ട് കുറഞ്ഞത് 6 മാസമായെങ്കിലും ഉപയോഗിക്കുന്നതായിരിക്കണം. കൂടാതെ, അക്കൗണ്ടില്‍ കാര്യമായ ഇടപാട് നടത്തേണ്ടതും ആവശ്യമാണ്.
ക്രെഡിറ്റ് കാര്‍ഡിന്റെ പ്രയോജനങ്ങള്‍ എന്തെല്ലാം?
- ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് Emi സൗകര്യം ലഭ്യമാണ്.
- ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏതെങ്കിലും മൊബൈല്‍ വാങ്ങുകയാണെങ്കില്‍, ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു.
- ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഏത് സ്റ്റോറില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനാകും.
- ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുമ്ബോള്‍ ആകര്‍ഷകമായ കിഴിവുകള്‍ ലഭിക്കും.
- ക്രെഡിറ്റ് കാര്‍ഡിന് ദേശീയവും അന്തര്‍ദേശീയവുമായ ഇടപാടുകളും നടത്താനാകും.
ക്രെഡിറ്റ് കാര്‍ഡുകള്‍ നിങ്ങളുടെ ജോലി പകുതിയായി കുറയ്ക്കുന്നു. നിങ്ങളും ഒരു ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണെങ്കില്‍ വീട്ടിലിരുന്ന്, ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഇതിന് ആവശ്യമായ രേഖകള്‍ എന്തെല്ലാമെന്ന് നോക്കാം.
ഓണ്‍ലൈനായി ക്രെഡിറ്റ് കാര്‍ഡ്; ആവശ്യമായ രേഖകള്‍
- ആധാര്‍ കാര്‍ഡ്
- പാന്‍ കാര്‍ഡ്
- CIBIL സ്കോര്‍
- ബാങ്ക് സ്റ്റേറ്റ്മെന്റ്
- ഇമെയില്‍ ഐഡി
- മൊബൈല്‍ നമ്ബര്‍
- പൂര്‍ണ്ണ മേല്‍വിലാസം
- സംസ്ഥാനം
- നഗരം
- ഏരിയ പിന് കോഡ്
- നിങ്ങളുടെ ജോലി സര്‍ട്ടിഫിക്കറ്റ്
- ഫോട്ടോ
രേഖകള്‍ മാത്രമല്ല, നിങ്ങള്‍ ഒരു ക്രെഡിറ്റ് കാര്‍ഡിന് യോഗ്യനാണോ എന്നതും അറിഞ്ഞിരിക്കണം.
ക്രെഡിറ്റ് കാര്‍ഡിന് യോഗ്യനാണോ?
- പ്രായം 25നും 65നും ഇടയില്‍ ആയിരിക്കണം.
- CIBIL സ്കോര്‍ കുറഞ്ഞത് 750 ആയിരിക്കണം.
- താമസിക്കുന്ന വിലാസം ഇന്ത്യയിലെ സൂപ്പര്‍കാര്‍ഡ് ലൈവ് ലൊക്കേഷനുകളില്‍ ഒന്നായിരിക്കണം.