സൈനിക സ്‌കൂള്‍ പ്രവേശനം : ഇപ്പോള്‍ അപേക്ഷിക്കാം

രാജ്യത്തുടനീളമുള്ള 33 സൈനിക് സ്കൂളുകളിലെ ആറ്, ഒമ്ബത് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അപേക്ഷ ക്ഷണിച്ചു.

പ്രവേശന പരീക്ഷ (AISSEE) ജനുവരി എട്ടിന് നടക്കും. ഓണ്‍ലൈനില്‍ നവംബര്‍ 30നു വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. ആറാം ക്ലാസിലേക്ക് അപേക്ഷിക്കുന്നവര്‍ 2023 മാര്‍ച്ച്‌ 31-ന് 10-നും 12-നും ഇടയില്‍ പ്രായമുള്ളവരാകണം. പെണ്‍കുട്ടികള്‍ക്കുള്ള പ്രവേശനം ആറാം ക്ലാസില്‍ മാത്രം. ഒമ്ബതാം ക്ലാസിലേക്ക് അപേക്ഷിക്കുന്നവര്‍ 2023 മാര്‍ച്ച്‌ 31-ന് 13-നും 15-നും ഇടയില്‍ പ്രായമുള്ളവരാകണം.എട്ടാംക്ലാസ് വിജയിച്ചവരാകണം.

രാജ്യത്തെ 180 നഗരങ്ങളിലാണ് പരീക്ഷ നടക്കുക. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. വിവരങ്ങള്‍ക്ക്: https://aissee.nta. nic.in

spot_img

Related Articles

Latest news