മോഹൻ ലാലിന്റെ “ആറാട്ട്” റിലീസിന് ഒരുങ്ങുന്നു

നെയ്യാറ്റിൻകര ഗോപകുമാറായി മോഹൻലാൽ പകർന്നാടുന്ന “ആറാട്ട് ” റിലീസിനൊരുങ്ങുന്നു. പ്രശസ്ത സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണ.

മാസ്സ് എൻട്രിയിൽ മീശപിരിച്ചു പ്രേക്ഷകരിലേക്കെത്തുന്ന മോഹൻലാൽ കഥാപാത്രം ജനം രണ്ടുകയ്യും നീട്ടി സ്വീകരിക്കും എന്ന പ്രതീക്ഷയിൽ ആണ് അണിയറ പ്രവർത്തകർ. മുഴുനീള ആക്ഷൻ ചിത്രമായ ഇതിൽ കോമഡിക്ക് കൂടി പ്രാധാന്യം നൽകിയിട്ടുണ്ട്.

ശ്രദ്ധ ശ്രീനാഥാണു നായിക. മോഹൻലാലിനെ കൂടാതെ, നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, വിജയരാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

spot_img

Related Articles

Latest news