രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി.

റിയാദ്:യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട്‌ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്ഹ അപ്പോളോ ഡിമോറയിൽ വെച്ച് പ്രതിഷേധ സംഗമം നടത്തി.

പിണറായി വിജയന്റെ അഴിമതിക്കെതിരെയും ജനവിരുദ്ധ നയങ്ങൾക്കെതിരെയും സമരം ചെയ്തതിന്റെ പേരിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്തതെന്ന് യോഗം ഉത്ഘാടനം ചെയ്തു സംസാരിച്ച ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്‌ദുള്ള വല്ലാഞ്ചിറ പറഞ്ഞു.

സിപിഎമ്മും പോലീസും ചേര്‍ന്നുള്ള വ്യക്തമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചെടിച്ചട്ടിയും ഇരുമ്പുവടിയും കൊണ്ട് അക്രമിച്ച ഡിവൈഎഫ്ഐ -സിപിഎം ക്രിമിനലുകളും, കുറുവടി ഉപയോഗിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും സ്വൈര്യവിഹാരം നടത്തുമ്പോഴാണ് ജനകീയ സമരം നടത്തിയ രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തത്. പ്രതിഷേധിക്കുന്നവരെ ഈ അറസ്റ്റിലൂടെ നിശബ്ദമാക്കാമെന്ന ഫാഷിസ്റ്റ് ചിന്താഗതി കോൺഗ്രസ്സിന്റെ അടുത്ത് വിലപോകില്ലെന്നും പ്രതിഷേധയോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.

യോഗത്തിന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷുക്കൂർ ആലുവ അധ്യക്ഷത വഹിച്ചു. പ്രതിഷേധ യോഗത്തിൽ ഗ്ലോബൽ നേതാവ് അസ്‌കർ കണ്ണൂർ സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാർക്കാട് , സലീം അർത്തിയിൽ, എറണാകുളം ജില്ലാ പ്രസിഡന്റ് മാത്യു ജോസഫ് എന്നിവർ സംസാരിച്ചു.
ഒ.ഐ.സി.സി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ സ്വാഗതവും സെക്രട്ടറി ഹക്കീം പട്ടാമ്പി നന്ദിയും പറഞ്ഞു. ചടങ്ങിൽ വിവിധ ജില്ലകളിൽ നിന്നും ഒ.ഐ.സി.സിയുടെ നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.

spot_img

Related Articles

Latest news