കൊല്ലം : ഒന്നുകിൽ നിയമസഭാ സ്ഥാനാർഥി അല്ലെങ്കിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അല്ലാത്ത ഒരു ഒത്തു തീർപ്പിനില്ലെന്നു കോൺഗ്രസ് നേതാവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ആയ പ്രയാർ ഗോപാലകൃഷ്ണൻ.
ശബരിമല യുവതീ പ്രവേശനത്തിൽ സജീവമായ ഇടപെട്ടത് താനാണെന്നും അതുകൊണ്ടാണ് യുഡിഫ് നു ലോക്സഭയിൽ 19 സീറ്റുകൾ കിട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി. ചടയമംഗലം സീറ്റ് മുസ്ലിം ലീഗിന് നീക്കി വെച്ചതിനെതിരെയാണ് അദ്ദേഹത്തിന്റെ പരാമർശം. ആ സീറ്റിൽ മത്സരിക്കാൻ തനിക്കു താല്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .