ഗുണങ്ങളില്‍ സബര്‍ജില്ലിയും കേമന്‍

ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ് പഴങ്ങള്‍.  പക്ഷെ, വാഴപ്പഴം, ആപ്പിള്‍, ഓറഞ്ച്, മുന്തിരി  എന്നിവയെ പോലെ പെട്ടെന്ന് നമ്മൾ ഓർക്കാതെ പോകുന്ന, എപ്പോഴും ലഭ്യമല്ലാത്ത ഒരു പഴമാണ് സബര്‍ജില്ലി. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ മറ്റു പഴങ്ങളെപ്പോലെ തന്നെ സമ്പന്നമാണ് ഈ പഴവും.

പച്ച നിറത്തിലുള്ള സബര്‍ജില്ലി പഴുക്കുമ്പോള്‍ സുവര്‍ണ മഞ്ഞ നിറമാകും. ചവര്‍പ്പും മധുരവും ചേര്‍ന്ന ഒരു രുചിയാണ് ഈ പഴത്തിന്. ജീവകം എ, ബി, സി, ഫൈബര്‍ കൂടാതെ ധാതുക്കളായ പൊട്ടാസ്യം, കോപ്പര്‍, സെലെനിയം, സിങ്ക്, ഫോസ്ഫറസ്, കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, എന്നീ ധാതുക്കളും ഉണ്ട്. കൊഴുപ്പ് വളരെ കുറവും.

പഴുത്ത സബര്‍ജില്ലി ജീവകം സിയുടെ കലവറയാണ്. ദിവസവും ആവശ്യമുള്ളതിന്റെ 25 ശതമാനം ജീവകം സി ഇതില്‍ നിന്നു ലഭിക്കും. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതോടൊപ്പം ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്. കാലറി വളരെ കുറഞ്ഞ സബര്‍ജില്ലിയില്‍ ഭക്ഷ്യനാരുകള്‍ ധാരാളം ഉണ്ട്. 100 ഗ്രാമില്‍ 57 കാലറി മാത്രമേ ഉള്ളൂ. സാച്ചുറേറ്റഡ് ഫാറ്റ്, സോഡിയം, കൊളസ്ട്രോള്‍ ഇവയും കുറവാണ്. ഈ ഗുണങ്ങളെല്ലാം ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തിനും ഏറെ നല്ലതാണ്.

കുടല്‍ വ്രണം അകറ്റുന്നു. സബര്‍ജില്ലി ജ്യൂസ് വയറിലെ അള്‍സറിന് ഏറെ നല്ലതാണ്. അതിസാരം, മലബന്ധം ഇവ അകറ്റാനും കുടലിലെ അണുബാധകള്‍ അകറ്റാനും ഉത്തമം. പോളിഫിനോളിക് സംയുക്തങ്ങള്‍ അടങ്ങിയതിനാല്‍ ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ സബര്‍ജില്ലിയ്ക്കുണ്ട്. പ്രായമാകല്‍ സാവധാനത്തിലാക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെയും പക്ഷാഘാതത്തെയും തടയാന്‍ സഹായിക്കുന്നു.

spot_img

Related Articles

Latest news