രാജ്യാന്തര കപ്പല്‍പ്പാതയായ സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ ചരക്കുകപ്പല്‍ നീക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. മണ്ണിലമര്‍ന്ന എവര്ഗ്രീണ് കപ്പലിന്റെ മുന്‍വശം അല്പം ഉയര്‍ത്താനായി. 14 ടഗ് ബോട്ടുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം.
ശക്തമായ കാറ്റും തിരമാലയും തിരിച്ചടിയാകുന്നുണ്ട്. കപ്പലിന്റെ പ്രൊപ്പല്ലറുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്. സൂയസ് കനാലില്‍ ഗതാഗതം തടസ്സപ്പെട്ടതോടെ 321 ചരക്കു കപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതയിലെ തടസം ആഗോള വ്യാപാര മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും