ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അവസാന ടെസ്റ്റിൽ ഇന്ത്യക്ക് ജയം. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-1 നു ഇന്ത്യ സ്വന്തമാക്കി.ബ്രിസ്ബന് ക്രിക്കറ്റ് ടെസ്റ്റില് 328 റണ്സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിലാണ് വിജയിച്ചത്.ശുബ്മാന് ഗില്, ചേതേശ്വര് പുജാര, റിഷഭ് പന്ത് എന്നിവര് അര്ദ്ദസെഞ്ച്വറി കുറിച്ചതോടെയാണ് ഇന്ത്യ ആസ്ട്രേലിയക്കെതിരെ വിജയം കുറിച്ചത്.
രണ്ടാം ഇന്നിങ്സില് ആസ്ട്രേലിയയെ 294 റണ്സിന് തളച്ച് ഇന്ത്യ കരുത്ത് കാട്ടിയിരുന്നു. ഇതോടെയാണ് വിജയലക്ഷ്യം 328 ആയത്. മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റുകള് നേടി.