കോഴിക്കോട്: ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് ജില്ലയില്‍ നടക്കുന്ന കേരള സ്കൂള്‍ കലോത്സവത്തിനെത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് ഓട്ടോ ചാര്‍ജ്ജില്‍ ഇളവ് നല്‍കും.
കലോത്സവവുമായി ബന്ധപ്പെട്ട ഗതാഗത കമ്മറ്റിയുടെ സ്റ്റിക്കര്‍ പതിച്ച് ഓടുന്ന തെരഞ്ഞെടുക്കപ്പെട്ട ഓട്ടോകളിലാണ് ഇളവ് നല്‍കുക.യാത്ര ഇനത്തില്‍ മീറ്റര്‍ തുകയില്‍ നിന്ന് 3 രൂപ ഇളവ് നല്‍കും. രാത്രി കാല സര്‍വീസിന് അമിത ചാര്‍ജ് നിശ്ചയിച്ച പരിധി രാത്രി 10 മണിയില്‍ നിന്ന് 11.30ലേക്ക് നീട്ടാനും ഗതാഗത വകുപ്പ് വിളിച്ചു ചേര്‍ത്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയന് നേതാക്കളുടെ യോഗത്തില്‍ ധാരണയായി.