ഉത്തരാഖണ്ഡിലെ ഹിമപാതം; ദ്രൗപദി ദണ്ഡയില്‍ കുടുങ്ങിയ പത്ത് പേര്‍ മരിച്ചു; 11 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹിമപാതത്തെ തുടര്‍ന്ന് ദ്രൗപദി ദണ്ഡ കൊടുമുടിയില്‍ കുടുങ്ങിയ പര്‍വതാരോഹകരില്‍ പത്ത് പേര്‍ മരിച്ചു.
എട്ട് പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. പതിനൊന്നു പേര്‍ക്കായുള്ള തിരച്ചില്‍ പുരോ​ഗമിക്കുന്നു. ആകെ 29 പേരാണ് ഹിമപാതത്തെ തുടര്‍ന്ന് പര്‍വതത്തില്‍ കുടുങ്ങിയത്.

ഉത്തരകാശിയിലെ നെഹ്റു മൗണ്ടയ്നീറിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് പര്‍വതത്തില്‍ കുടുങ്ങിയത്. തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയാണ് ഇക്കാര്യം ട്വിറ്റര്‍ കുറിപ്പിലൂടെ സ്ഥിരീകരിച്ചത്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേന, സൈന്യം, വ്യോമസേന, ഐടിബിപി എന്നീ വിഭാ​ഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്. കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവാന്‍ വ്യോമസേനയ്ക്കു നിര്‍ദേശം നല്‍കിയതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും ട്വീറ്റ് ചെയ്തിട്ടുണ്ട്. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.

spot_img

Related Articles

Latest news