സൗദിയിൽ 21 വയസ്സിൽ താഴെയുള്ളവർക്ക് പുകയില ഉല്പന്നങ്ങൾ വിൽക്കുന്നതിന് നിരോധനം

സൗദിയിൽ സിഗരറ്റും പുകയില ഉൽപ്പന്നങ്ങളും വിൽക്കുന്നത് സംബന്ധിച്ചുള്ള എട്ടാംആർട്ടിക്കിളിൽ ഭേദഗതി വരുത്തി. ഇത് വരെ 18 വയസിന്ന് താഴെയുള്ളവർക്കായിരുന്നു വിൽപ്പന വിലക്ക് ഉണ്ടായിരുന്നത്. സ്കൂളുകൾ, ബാങ്കുകൾ, ഹോട്ടലുകൾ തുടങ്ങിയവക്ക് പരിസരത്ത് പുകവലിക്കുന്നത് ആർട്ടിക്ക്ൾ 7 പ്രകാരം വിലക്കുണ്ട്. എണ്ണവും അളവും അടങ്ങിയ ക്ലോസ് ചെയ്ത പാക്കുകളിൽ മാത്രമെ വിൽപ്പന നടത്താൻ അനുവദിക്കുകയൊള്ളുവെന്ന് പുകവലി വിരുദ്ധ നിയമത്തിലെ എട്ടാംആർട്ടിക്ക്ൾ വിശദീകരിക്കുന്നു.
വൈൻ്റിങ്ങ് മെഷീൻ വഴിയും പൊതുഗതാഗത സംവിധാനങ്ങളിൽ വിൽക്കുന്നതിനും നിരോധനമുണ്ട്. സിഗരറ്റിനും പുകയില ഉൽപ്പന്നങ്ങൾക്കും വില കുറക്കരുതെന്നും ഇത് മായി ബന്ധപ്പെട്ട പേറ്റൻ്റുകൾ രാജ്യത്ത് രജിസ്റ്റർ ചെയ്യരുതെന്നും സാമ്പിളുകൾ, ഉപഹാരങ്ങൾ സൗജന്യമായി നൽകരുതെന്നും പുകവലി ഉൽപ്പന്നങ്ങളുടെ പരസ്യ മടങ്ങിയ സാധനങ്ങൾ ഇറക്കുമതി ചെയ്യാനും വിൽക്കാൻ പാടില്ലെന്നും പുകവലി മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് മുന്നറിയിപ്പ് പോസ്റ്റർ പതിക്കണമെന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നു. പുകവലിക്കായി പ്രത്യേഗം സജ്ജമാക്കിയ സ്ഥലങ്ങളിലേക്ക് 21 വയസ്സിന്ന് താഴെയുള്ളവരെ പ്രവേശനം വിലക്കും. മസ്ജിദുകൾക്കും ഗവൺമെൻ്റ് ഓഫീസ് കൾക്കും, പൊതു സ്ഥാപനങ്ങൾക്കും, വിദ്യാഭ്യാസ, ആരോഗ്യ, സ്പോർട്സ്, സാംസ്കാരിക, സാമൂഹിക സ്ഥാപനങ്ങൾക്ക് ചുറ്റുമുള്ള സ്ഥലങ്ങളിലും പുകവലിക്കുന്നത് കർശമായി വിലക്കിയിരിക്കുന്നു.

spot_img

Related Articles

Latest news