ഇഷ്ടതാരങ്ങളുടെ ജഴ്സിയണിഞ്ഞും മുദ്രാവാക്യം മുഴക്കിയും വിദ്യാർത്ഥികൾ ലോകകപ്പിനെ എതിരേൽക്കാൻ ഒരുങ്ങി. വിവിധ പതാകകളുടെ പിന്നിൽ അണിനിരന്ന് വിളംബര റാലിയും നടത്തി. കാരശ്ശേരി എച്ച് എൻ സി കെ എം എ യു പി സ്കൂൾ ഫുട്ബോൾ അക്കാദമിയും സോഷ്യൽ ക്ലബും സംയുക്ത മായാണ് ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ‘കളിയാരവം’ നടത്തിയത്.
വിളംബര റാലിക്കിടെ വിവിധ പ്രദേശങ്ങളിൽ വെച്ച് ഷൂട്ടൗട്ട് മത്സരം നടന്നു. വരും ദിവസങ്ങളിൽ വിവിധ മത്സര പരിപാടികൾ നടക്കും.
വിളംബര റാലി പിടിഎ പ്രസിഡണ്ട് വിപി ഷിഹാബ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് താഹ, അതുൽ മാത്യു, അലി വാഹിദ്, നിഷില നേതൃത്വം നൽകി

