ആക്സിയ ടെക്‌നോളജീസ് മികച്ച തൊഴിലിടത്തിനുള്ള അന്താരാഷ്ട്ര അംഗീകാരം സ്വന്തമാക്കി

തിരുവനന്തപുരം ; സംസ്ഥാനത്തെ മുന്‍നിര ആഗോള ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയര്‍ കമ്ബനിയായ ആക്‌സിയ ടെക്നോളജീസ്.ആഗോള തലത്തില്‍ മികച്ച കമ്ബനികള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും മാത്രം ലഭിക്കുന്ന ”ഗ്രേറ്റ് പ്ളേസ് റ്റു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്” ന്റെ അംഗീകാരമാണ് ആക്‌സിയ ടെക്നോളജീസ് നേടിയിരിക്കുന്നത്.കമ്ബനി ഒരുക്കിയിട്ടുള്ള തൊഴില്‍ സംസ്കാരവും തൊഴിലാളികള്‍ക്ക് കമ്ബനിയോടുള്ള കൂറുമാണ് പ്രധാന അളവുകോല്‍ജോലിയിലെ സത്യസന്ധത, ജീവനക്കാര്‍ തമ്മിലുള്ള സഹകരണം എന്നീ ഘടകങ്ങളില്‍ ഉയര്‍ന്ന സ്‌കോറാണ് ആക്സിയ ടെക്‌നോളജീസ് സ്വന്തമാക്കിയത്.ജീവനക്കാര്‍ തന്നെയാണ് ഈ കമ്ബനിയുടെ ഏറ്റവും വലിയ സമ്ബത്തെന്നും ആക്സിയ ടെക്നൊളജീസിന്റെ സ്ഥാപക സിഇഒ ജിജിമോന്‍ ചന്ദ്രന്‍ പറഞ്ഞു.അടുത്തിടെ, ആക്സിയ ടെക്‌നോളജീസിന്റെ എഞ്ചിനീയര്‍മാര്‍ക്ക് വാരാന്ത്യങ്ങളില്‍ ഉപയോഗിക്കാനായി ഒരു ബിഎംഡബ്ള്യു കാര്‍, കമ്ബനി നല്‍കിയത് വാര്‍ത്തയായിരുന്നു. ജീവനക്കാരെ തിരഞ്ഞെടുത്ത് അവര്‍ക്ക് ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകക്കപ്പ് നേരിട്ട് കാണാനുള്ള അവസരവും കമ്ബനി ഒരുക്കിയിരുന്നു. കമ്ബനിയുടെ സിഇഒയ്‌ക്കൊപ്പമാണ് ഈ സംഘം ഖത്തറിലേക്ക് പറന്നത്.ജീവനക്കാരെ തിരഞ്ഞെടുത്ത് അവര്‍ക്ക് ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകക്കപ്പ് നേരിട്ട് കാണാനുള്ള അവസരവും കമ്ബനി ഒരുക്കിയിരുന്നു. കമ്ബനിയുടെ സിഇഒയ്‌ക്കൊപ്പമാണ് ഈ സംഘം ഖത്തറിലേക്ക് പറന്നത്.മികച്ച സ്ഥാപനങ്ങള്‍ കണ്ടെത്തുന്നതിനായി തൊഴിലാളികളെ സഹായിക്കുന്ന ഒരു ആഗോള മാനദണ്ഡമാണിത്.

spot_img

Related Articles

Latest news