ഗൂഗിള്‍ പേ പേയ്മെന്റ് പണം നമ്മുടെ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ആയിട്ടും കിട്ടേണ്ട ആള്‍ക്ക് ലഭിച്ചിട്ടുണ്ടാവില്ല.

ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ആപ്പ് ആണ് ഗൂഗിള്‍ പേ.ചിലപ്പോള്‍ പണം നമ്മുടെ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ആയിട്ടും കിട്ടേണ്ട ആള്‍ക്ക് ലഭിച്ചിട്ടുണ്ടാവില്ല. അയയ്ക്കുന്ന ആളുടെയോ സ്വീകരിക്കുന്ന ആളുടെയോ ബാങ്കിംഗ് സെര്‍വര്‍ ഡൗണ്‍ ആവുമ്ബോഴാണ് പ്രധാനമായും ഇത് സംഭവിക്കുന്നത്.ഗൂഗിള്‍ പേയില്‍ പണമിടപാട് നടക്കുന്നത് യുപിഐ ഐഡികള്‍ വഴിയാണ്. നമ്മുടെ യുപിഐ ഐഡി നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക്ഡ് ആയിരിക്കും. അതിനാല്‍ അക്കൗണ്ട് വിവരങ്ങള്‍ നല്‍കാതെ ഈ ഐഡി ഉപയോഗിച്ച്‌ ഇടപാടുകള്‍ നടത്താം

. ഗൂഗിള്‍ പേയില്‍ SBI, HDFC, Axis, ICICI ഇങ്ങനെ 4 പേയ്മെന്റ് സര്‍വീസ് പ്രൊവൈഡേഴ്സ് ആണുള്ളത്. രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ ഇതില്‍ ഏതെങ്കിലും ഒരു സര്‍വീസ് പ്രൊവൈഡര്‍ നല്‍കുന്ന യുപിഐ ഐഡി ആവും ആക്ടിവേറ്റ് ആകുക. അതിനെ ആശ്രയിച്ചിരിക്കും ഇടപാടുകള്‍.

കൂടുതല്‍ പ്രൊവൈഡേഴ്സിനെ തിരഞ്ഞെടുക്കുന്നതിലൂടെ ഗൂഗിള്‍ പേയിലെ ട്രാന്‍സാക്‌ഷന്‍ വിജയനിരക്ക് കൂട്ടാം. അതിനായി, ഗൂഗിള്‍പേ തുറന്ന് മുകളില്‍ വലതു ഭാഗത്തെ നമ്മുടെ പ്രൊഫൈല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് സെലക്‌ട് ചെയ്യുക. ശേഷം പ്രൈമറി അക്കൗണ്ടിലെ ‘മാനേജ് യുപിഐ ഐഡി’ എന്നത് തുറന്ന് SBI, HDFC, Axis, ICICI ഓരോന്നും ആഡ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്ബോള്‍ ഏതെങ്കിലും ഒരു സെര്‍വര്‍ ഡൗണായാലും അടുത്തത് വഴി ഇടപാട് നടക്കും.

spot_img

Related Articles

Latest news